അമേരിക്കയില്‍ കോവിഡ് പിറോള വകഭേദം പടരുന്നു

വാഷിങ്ടണ്‍: അമേരിക്കയില്‍ കോവിഡ് വകഭേദമായ ഒമിക്രോണ്‍ ബിഎ.2.86(പിറോള) രണ്ടാഴ്ചയ്ക്കുള്ളില്‍ മൂന്നിരട്ടി കേസുകളുടെ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍(സിഡിസി) റിപ്പോര്‍ട്ട് പ്രകാരം എല്ലാ അണുബാധകളെയും അപേക്ഷിച്ച് അഞ്ച് ശതമാനം മുതല്‍ 15 ശതമാനം വരെയാണ് ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അമേരിക്കയിലെ വടക്കുകിഴക്കന്‍ ഭാഗങ്ങളിലാണ് പിറോള പ്രധാനമായും പടരുന്നത്. ഈ പ്രദേശങ്ങളില്‍ എച്ച് വി 1ന് ശേഷം പടരുന്ന വകഭേദമാണ് പിറോള. തിങ്കളാഴ്ച, ലോകാരോഗ്യ സംഘടന പിറോളയെ ‘താല്‍പ്പര്യ വകഭേദം’ എന്ന നിലയിലേക്ക് പരിഗണിച്ചു. ഓഗസ്റ്റില്‍ ‘നിരീക്ഷണ വകഭേദം’ എന്ന
നിലയില്‍നിന്നാണ് ഈ മാറ്റം.

കേസുകള്‍ കൂടുതലാണെങ്കിലും ബിഎ.2.86 നിലവില്‍ യുഎസില്‍ അണുബാധകളോ ആശുപത്രിവാസമോ വര്‍ദ്ധിക്കുന്നതിലേക്ക് നയിക്കുന്നില്ലെന്ന് സിഡിസി പ്രസ്താവനയില്‍ പറഞ്ഞു. സിഡിസിയും ഡബ്ല്യുഎച്ച്ഒയും ഈ വകഭേദം കൂടുതല്‍ ഗുരുതര ആരോഗ്യ സാഹചര്യങ്ങള്‍ക്ക് ഇടയാക്കുന്നില്ലെന്ന് വിലയിരുത്തി.

ബിഎ.2.86 വ്യത്യസ്ത രോഗലക്ഷണങ്ങള്‍ ഉണ്ടാക്കുന്നുണ്ടോ എന്ന് വ്യക്തമല്ല, എന്നാല്‍ മിക്ക വകഭേദങ്ങളും സമാനമായ ഫലം സൃഷ്ടിക്കുന്നു, ഇവ ബാധിക്കുന്നവരില്‍ രോഗതീവ്രത വ്യക്തിയുടെ പ്രതിരോധശേഷിയെ ആശ്രയിച്ചിരിക്കുന്നു. നിലവിലുള്ള പരിശോധനകളിലൂടെ വേരിയന്റ് കണ്ടെത്താനും നിലവിലുള്ള ചികിത്സകളോട് പ്രതികരിക്കാനും കഴിയുമെന്നാണ് വിദഗ്ധ വിലയിരുത്തല്‍.

Similar Articles

Comments

Advertismentspot_img

Most Popular