ഓഗസ്റ്റിൽ 32.4 ലക്ഷം പുതിയ വരിക്കാരുമായി ജിയോ മുന്നേറ്റം തുടരുന്നു

ടെലികോം റെഗുലേറ്റർ ട്രായ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈൽ ഓപ്പറേറ്ററായ റിലയൻസ് ജിയോ ഓഗസ്റ്റിൽ 32.4 ലക്ഷം വരിക്കാരെ ചേർത്തു, മൊത്തം വരിക്കാരുടെ എണ്ണം 44.57 കോടിയായി. കേരളത്തിൽ 1.06 ലക്ഷം പുതിയ ഉപയോക്താക്കളെ നേടിക്കൊണ്ട് ജിയോ വരിക്കാരുടെ എണ്ണം 104 . 59 ലക്ഷമായി ഉയർന്നു.

അവള്‍ക്ക് ഞാനെന്നു പറഞ്ഞാ ജീവനാ, ശരിക്കും പ്രാണനാ, പക്ഷേ നായരാ!’; മഹാറാണിയുടെ രസകരമായ ട്രെയിലര്‍ പുറത്ത്

ഓഗസ്റ്റിൽ രാജ്യത്തെ മൊത്തം ബ്രോഡ്‌ബാൻഡ് വരിക്കാരുടെ എണ്ണം പ്രതിമാസം 0.96 ശതമാനം വളർച്ചയോടുകൂടി 87.6 കോടിയായി ഉയർന്നു. റിലയൻസ് ജിയോയ്ക്ക് 45.5 കോടി ബ്രോഡ്‌ബാൻഡ് വരിക്കാരുണ്ട് .

ഇന്ത്യയുടെ മൊത്തം വയർലെസ് വരിക്കാരുടെ എണ്ണം ആഗസ്ത് വരെ 114.8 കോടിയായി വികസിച്ചു. നഗര, ഗ്രാമീണ വയർലെസ് സബ്‌സ്‌ക്രിപ്‌ഷന്റെ പ്രതിമാസ വളർച്ചാ നിരക്ക് യഥാക്രമം 0.13 ശതമാനവും 0.26 ശതമാനവുമാണ്.

0.56 ശതമാനം വളർച്ചയുടെ പിൻബലത്തിൽ ഓഗസ്റ്റ് അവസാനത്തോടെ വയർലൈൻ വരിക്കാരുടെ എണ്ണം 3 കോടിയായി ഉയർന്നു.ഓഗസ്റ്റിൽ ജിയോ 1.78 ലക്ഷം വയർലൈൻ വരിക്കാരെ ചേർത്തു.

Similar Articles

Comments

Advertismentspot_img

Most Popular