തൃശൂരില്‍ കനത്തമഴ; ട്രാക്കില്‍ മരം വീണു ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു; 4 പേര്‍ക്ക് വൈദ്യുതാഘാതമേറ്റു

തൃശ്ശൂർ:തൃശൂരില്‍ കനത്തമഴയില്‍ റെയില്‍വേ ട്രാക്കില്‍ ആല്‍മരം വീണു. നാലുപേര്‍ക്ക് വൈദ്യുതാഘാതമേറ്റു. തൃശൂര്‍  വടക്കാഞ്ചേരി പാതയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.  ആലപ്പുഴ– കണ്ണൂര്‍ ഇന്‍റര്‍സിറ്റി എക്സ്പ്രസ് വടക്കാഞ്ചേരിയില്‍ പിടിച്ചിട്ടു.

ചേലക്കരയിൽ വിവിധ ഇടങ്ങളിൽ മരം വീണ് അപകടം. മുള്ളൂർക്കരയിലും പാഞ്ഞാളിലും ദേശമംഗലത്തും മരം കടപുഴകി വീണു. മുള്ളൂർക്കരയിൽ രണ്ടു വീടുകൾക്കും  കടകൾക്കും മുകളിലൂടെ  മരം വീണു നിരവധി പേർക്ക് പരുക്ക്. വണ്ടിപറമ്പിൽ വൈകുന്നേരതോടെ പെയ്ത മഴയിലും  കാറ്റിലും വലിയ ആൽമരം കടപുഴകി. റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള പുറമ്പോക്ക് സ്ഥലത്തെ രണ്ടു വീടുകൾക്ക് മുകളിലേക്ക് ആൽ മരം  കടപുഴകി വീഴുകയായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാഞ്ഞാളിൽ  പൈങ്കുളം സെന്ററിൽ  മരം വീണ് ഗതാഗതം സ്തംഭിച്ചു.. തിരുവഞ്ചിക്കുഴി ഭാഗത്ത് 3 വാഹനങ്ങൾക്ക് മുകളിലൂടെയും മരം വീണു. ആളപായമില്ല.

Similar Articles

Comments

Advertismentspot_img

Most Popular