ഗിന്നസ് പക്രു നായകനാകുന്ന “916 കുഞ്ഞൂട്ടൻ” : ടൈറ്റിൽ പ്രകാശനം ശ്രീ മോഹൻലാൽ നിർവഹിച്ചു

മോർസെ ഡ്രാഗൺ എന്റർടൈൻമെന്റിന്റെ ബാനറിൽ രാകേഷ് സുബ്രഹ്മണ്യൻ നിർമ്മിക്കുന്ന “916 കുഞ്ഞൂട്ടൻ” ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനം ശ്രീ മോഹൻലാൽ നിർവഹിച്ചു. ഗിന്നസ് പക്രു നായകനാകുന്ന ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തിൽ ടിനി ടോമും ചിത്രത്തിലെത്തുന്നു. തമിഴ് സിനിമയിലെ പ്രമുഖ സംവിധായകരായ ലിങ്കു സ്വാമി, മുരുകദാസ്, മജീദ്, വടിവുടയാൻ, വിൻസെന്റ് ശെൽവ തുടങ്ങിയവരോടൊപ്പം സഹസംവിധായകനായി ഇരുപതു വർഷത്തോളം പ്രവർത്തിച്ച മലയാളിയായ ആര്യൻ വിജയ് ആണ് 916 കുഞ്ഞൂട്ടൻ സംവിധാനം ചെയ്യുന്നത്.

കുടുംബ പശ്ചാത്തലത്തിൽ നർമ്മത്തിനും ആക്ഷനും തുല്യപ്രാധാന്യം നൽകികൊണ്ട് ആര്യൻ വിജയ് തന്നെയാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. കൊടുങ്ങല്ലൂരും ഇരിങ്ങാലക്കുടയും പ്രധാന ലൊക്കേഷനാകുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് തമിഴ്, തെലുങ്ക് സിനിമകളിലെ പ്രമുഖ ഛായാഗ്രാഹകനായ എസ്. ശ്രീനിവാസ റെഡ്ഢി ആണ്. ചിത്രത്തിന്റെ സംഗീതം ആനന്ദ് മധുസൂദനനും എഡിറ്റിങ് അഖിലേഷ് മോഹനനും സംഘട്ടന സംവിധാനം ഫീനിക്സ് പ്രഭുവും നിർവഹിക്കുന്നു.

ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്.പ്രൊഡക്ഷൻ കൺട്രോളർ : സജീവ് ചന്ദിരൂർ, എക്സികുട്ടിവ് പ്രൊഡ്യൂസർ : പാസ്‌ക്കൽ ഏട്ടൻ, മേക്കപ്പ്: ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം : സുജിത് മട്ടന്നൂർ, ഗാനങ്ങൾ : അജീഷ് ദാസ്, കൊറിയോഗ്രാഫർ: പോപ്പി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : ബേബി മാത്യൂസ്, അസ്സോസിയേറ്റ് ഡയറക്ടർ: സുരേഷ് ഇളമ്പൽ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് : ഷിന്റോ ഇരിങ്ങാലക്കുട, കലാ സംവിധാനം: പുത്തൻചിറ രാധാകൃഷ്ണൻ, സ്റ്റിൽസ് : ഗിരി ശങ്കർ, ഡിസൈൻ : കോളിൻസ് ലിയോഫിൽ. ചിത്രത്തിന്റെ ചിത്രീകരണം നാളെ കൊടുങ്ങല്ലൂരിൽ ആരംഭിക്കും. പി ആർ ഓ പ്രതീഷ് ശേഖർ.

Similar Articles

Comments

Advertismentspot_img

Most Popular