നേരം വെളുത്താല്‍ തുടങ്ങും പച്ച നുണ പറയല്‍; കുഴൽനാടൻ മാപ്പ് പറയണം: എ.കെ. ബാലൻ

തിരുവനന്തപുരം: സ്വകാര്യ കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എലിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ ഐ.ടി. കമ്പനി നല്‍കിയ സേവനത്തിന് നികുതിനല്‍കിയിട്ടുണ്ടെന്ന ധനവകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആരോപണം ഉന്നയിച്ച മാത്യു കുഴല്‍നാടന്‍ മാപ്പ് പറയണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എ.കെ.ബാലന്‍.

‘വീണ ജിഎസ്ടി കൊടുത്തിട്ടുണ്ടെങ്കില്‍ ക്ഷമാപണം നടത്താമെന്ന് പറഞ്ഞയാളാണ് കുഴല്‍നാടന്‍. മാപ്പ് പറയുന്നതാണ് പൊതുപ്രവര്‍ത്തനത്തിന് അദ്ദേഹത്തിന്റെ വിശ്വാസ്യത കൂട്ടുക. എല്ലാ രേഖയും വീണയുടെ കൈയില്‍ ഉണ്ടെന്ന് ഞാന്‍ പറഞ്ഞതാണ്. അപ്പോഴേക്കാണ് അയാള്‍ ഔപചാരിക കത്ത് കൊടുത്തത്. അത് നല്‍കിയ സ്ഥിതിക്ക് അതിന്റെ മറുപടി വരുന്നത് വരെ കാത്തിരിക്കണം. അതിനിടയില്‍ ഞങ്ങള്‍ കൊടുക്കുന്നത് ശരിയല്ലാത്തത് കൊണ്ടാണ് ഞങ്ങളിത് നല്‍കാതിരുന്നത്’ ബാലന്‍ പറഞ്ഞു.

വിവരാവകാശ നിയമപ്രകാരം വ്യക്തികളുടെ നികുതി വിവരം കൊടുക്കാന്‍ കഴിയില്ലെന്ന് കുഴല്‍നാടന് അറിയാം. അത് അറിഞ്ഞുകൊണ്ട് തന്നെയാണ് അപേക്ഷ നല്‍കിയത്. നിയമവിരുദ്ധമായി നല്‍കിയ ഒരു അപേക്ഷയില്‍ സര്‍ക്കാരിന് ഒരു വിവരവും നല്‍കാന്‍ കഴിയില്ല. ധനകാര്യ മന്ത്രിക്ക് അദ്ദേഹം നല്‍കിയ ഒരു ഇ-മെയിലിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ ധനകാര്യ വകുപ്പ് അദ്ദേഹത്തന് കൃത്യമായ കണക്കുകള്‍ നല്‍കിയെന്നും ബാലന്‍ പറഞ്ഞു.

നേരം വെളുത്താല്‍ തുടങ്ങും കോണ്‍ഗ്രസ്-ബിജെപി നേതാക്കള്‍ പച്ച നുണ പറയല്‍. ദേവ ഗൗഡയുമായി ബന്ധപ്പെട്ട് നുണ പറഞ്ഞു. മുഖ്യമന്ത്രിയെ അദ്ദേഹം വിളിച്ചില്ലെന്ന് ഗൗഡ തന്നെ പറഞ്ഞു. കേരളത്തിലെ മതന്യൂനപക്ഷങ്ങളുടെ മനസ്സില്‍ പിണറായി വിജയനുള്ള സ്ഥാനം അവര്‍ക്കറിയാം. അതിനൊന്നും ഒരു പോറലും ഏല്‍പ്പിക്കാന്‍ ഈ ശ്രമങ്ങള്‍ക്കാകില്ല. നുണ കച്ചവടത്തിന്റെ ഹോള്‍സെയില്‍ ഡീലറവാകുകയാണ് യുഡിഎഫും കോണ്‍ഗ്രസുമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ എം.കെ ബാലന്‍ ആരോപിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular