ഒരു മണിക്കൂറോളം നീണ്ട ചർച്ച…!! ഡിജിപിയെ ക്ലിഫ് ഹൗസിലേക്ക് വിളിച്ചുവരുത്തി മുഖ്യമന്ത്രി..!! വിവാദങ്ങൾ ഒഴിവാക്കാൻ അജിത് കുമാറിനെതിരേ നടപടിയെടുക്കുമോ..?

തിരുവനന്തപുരം∙ സംസ്ഥാന പൊലീസ് മേധാവി എസ്.ദർവേഷ് സാഹിബ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. ഇരുവരും തമ്മിലുള്ള ചർച്ച ഒരു മണിക്കൂറോളം നീണ്ടു. ക്രൈംബ്രാഞ്ച് എഡിജിപി എച്ച്.വെങ്കിടേശിനെ യോഗത്തിലേക്ക് വിളിച്ചു വരുത്തി. എഡിജിപി എം.ആർ.അജിത് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു യോഗം.

എം.ആർ.അജിത്കുമാറിനും മറ്റു പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങൾ എസ്. ദർവേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കാനാണ് മുഖ്യമന്ത്രി നിർദേശം നൽകിയിരിക്കുന്നത്. ഐജി ജി.സ്പർജൻകുമാർ, ഡിഐജി തോംസൺ ജോസ്, ക്രൈംബ്രാഞ്ച് എസ്പി എസ്. മധുസൂദനൻ, സ്പെഷൽ ബ്രാഞ്ച് എസ്പി എ.ഷാനവാസ് എന്നിവരും അന്വേഷണസംഘത്തിലുണ്ട്. ഒരു മാസത്തിനകം റിപ്പോർട്ട് നൽകണം.

വി ഡി സതീശൻ പൂരം കലക്കാൻ ആർഎസ്എസുമായി ഗൂഢാലോചന നടത്തിയെന്ന് പി.വി. അൻവർ..!! മുഖ്യമന്ത്രിയുടെ ഫോണ്‍ചോര്‍ത്തല്‍ അടക്കമുളള 15 പരാതികൾ.., ഏഴു മണിക്കൂറിലധികം നീണ്ട മൊഴിയെടുപ്പ് പൂര്‍ത്തിയായി..!!

ഒരു മണിക്കൂറോളം നീണ്ട ചർച്ച…!! ഡിജിപിയെ ക്ലിഫ് ഹൗസിലേക്ക് വിളിച്ചുവരുത്തി മുഖ്യമന്ത്രി..!! വിവാദങ്ങൾ ഒഴിവാക്കാൻ അജിത് കുമാറിനെതിരേ നടപടിയെടുക്കുമോ..?

ആർഎസ്എസ് നേതാക്കളെ കണ്ടതിൻ്റെ പേരിൽ സസ്പെൻഡ് ചെയ്യാൻ സംസ്ഥാന സർക്കാരിന് കഴിയില്ല…!! അജിത് കുമാർ കേന്ദ്രസർക്കാരിന് കീഴിൽ.., നടപടി എടുക്കുന്നതിനുള്ള അധികാരം ഇങ്ങനെ…

എം.ആർ.അജിത് കുമാറിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തുനിന്ന് മാറ്റാതെയാണ് അന്വേഷണം. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെ ഗുരുതര ആരോപണങ്ങൾ പി.വി.അൻവർ പരസ്യമായി ഉന്നയിച്ചെങ്കിലും പരാതികളിൽ ഇതു പരാമർശിച്ചിട്ടില്ല. ഇക്കാര്യങ്ങളിൽ സർക്കാർ തല പരിശോധന നടക്കുന്നുണ്ട്. സർക്കാർ പരിശോധനയ്ക്കുശേഷം ആവശ്യമെങ്കിൽ പാർട്ടിതല പരിശോധന നടത്താനാണ് സിപിഎം തീരുമാനം. പി.വി.അൻവറിന്റെ ആരോപണങ്ങളെ തുടർന്ന് എസ്പി സുജിത് ദാസിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.

MR Ajith Kumar IPS DGP Dr Shaik Darvesh Saheb Pinarayi Vijayan Latest News pinarayi

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51