നാച്ചുറൽ സ്റ്റാർ നാനി നായകനാവുന്ന പുതിയ ചിത്രം ! പ്രിയങ്ക മോഹൻ നായിക..

നാച്ചുറൽ സ്റ്റാർ നാനി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘നാനി31’യിലെ നായികയുടെ പോസ്റ്റർ പുറത്തുവിട്ടു. തമിഴ് – തെലുങ്ക് സിനിമകളിൽ നായികയായി തിളങ്ങിയ പ്രിയങ്ക മോഹനാണ് ഈ ചിത്രത്തിലെ നായിക. ‘എന്റെ സുന്ദരനികി’ പോലൊരു കൾട്ട് എന്റർടെയ്‌നർ പ്രേക്ഷകർക്ക് നൽകിയ പ്രതിഭാധനനായ സംവിധായകൻ വിവേക് ​​ആത്രേയയാണ് ചിത്രത്തിന്റെ സംവിധായകൻ.

ഓസ്‌കാർ ചിത്രം ‘ആർആർആർ’ന്റെ മികച്ച വിജയത്തിന് ശേഷം ഡിവിവി എന്റർടൈൻമെന്റിന്റെ ബാനറിൽ ഡിവിവി ദനയ്യയും കല്യാൺ ദാസരിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഇത്തവണ നാനിയും വിവേകും വളരെ വ്യത്യസ്തമായ ഒരു പര്യവേക്ഷണമാണ് ഈ ചിത്രത്തിൽ ചെയ്യുന്നതെന്ന സൂചന വീഡിയോയിൽ ഉപയോഗിച്ചിരിക്കുന്ന കളർ ടിന്റ്, പശ്ചാത്തല സ്‌കോർ എന്നിവയിൽനിന്നും വ്യക്തമാണ്.

ഈ മാസം 23ന് ‘നാനി31’ലെ ആദ്യ ഗ്ലിൻസ് പുറത്തുവിടും. 24നാണ് ചിത്രത്തിന്റെ പൂജ. ചിത്രത്തിലെ അഭിനേതാക്കളുടെയും സാങ്കേതിക സംഘത്തിന്റെയും വിശദവിവരങ്ങൾ അന്നേ ദിവസം പുറത്തുവിടും. പിആർഒ: ശബരി.

Similar Articles

Comments

Advertismentspot_img

Most Popular