ഏഴ് ക്യാച്ച് പാഴാക്കിയാൽ പിന്നെ എങ്ങിനെ ജയിക്കും..? കുഴിയിലേക്ക് വീണ് ഓസ്ട്രേലിയ

ലഖ്‌നൗ: മുൻ ചാമ്പ്യൻമാരായ ഓസ്‌ട്രേലിയയെ തോൽപ്പിച്ച് ദക്ഷിണാഫ്രിക്കയ്ക്ക് തുട‌ർച്ചയായ രണ്ടാം ജയം. ഓൾറൗണ്ട് മികവിൽ കളിയുടെ എല്ലാ മേഖലകളിലും ആധിപത്യം പുലർത്തിയ ദക്ഷിണാഫ്രിക്ക, ഓസീസിനെ 134 റൺസിനാണ് തകർത്തത്. തുടർച്ചയായ രണ്ടാംതോൽവിയോടെ ഓസ്ട്രേലിയയുട ലോകകപ്പ് സ്വപ്നങ്ങൾ മങ്ങലേറ്റിരിക്കുകയാണ്. ഓസീസ് ഫീൽഡർമാർ തുടർച്ചയായി ക്യാച്ചുകൾ കൈവിടുന്നതിനും സ്റ്റേഡിയം സാക്ഷിയായി. ഏഴ് ക്യാച്ചുകളാണ് ഓസീസ് ഫീൽഡർമാർ പാഴാക്കിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 311 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന്റെ പോരാട്ടം 40.5 ഓവറിൽ 177 റൺസിൽ അവസാനിച്ചു.
മൂന്ന് വിക്കറ്റ് വീഴ്ത്തിയ കാഗിസോ റബാദയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ മാർക്കോ യാൻസനും തബ്രൈസ് ഷംസിയും കേശവ് മഹാരാജുമാണ് ഓസീസ് ബാറ്റിങ് നിരയെ തകർത്തത്.

പുതിയ അപ്‌ഡേഷനുമായി വീണ്ടും വാട്ട്‌സാപ്പ് ഞെട്ടിച്ചു

മിച്ചൽ മാർഷ് (7), ഡേവിഡ് വാർണർ (13), സ്റ്റീവ് സ്മിത്ത് (19), ജോഷ് ഇംഗ്ലിസ് (5), ഗ്ലെൻ മാക്‌സ്‌വെൽ (3), മാർക്കസ് സ്‌റ്റോയ്‌നിസ് (5) തുടങ്ങി ഓസീസിന്റെ പേരുകേട്ട ബാറ്റിങ് നിര പൊരുതാൻ പോലും നിൽക്കാതെ പവലിയനിലേക്ക് മടങ്ങിയപ്പോൾ അൽപമെങ്കിലും പിടിച്ചുനിന്നത് അവസാന നിമിഷം ലോകകപ്പ് ടീമിലെത്തിയ മാർനസ് ലബുഷെയ്‌നായിരുന്നു. 74 പന്തുകൾ നേരിട്ട് 46 റൺസെടുത്ത ലബുഷെയ്ൻ തന്നെയാണ് ഓസീസ് നിരയിലെ ടോപ് സ്‌കോറർ.
മിച്ചൽ സ്റ്റാർക്കിനെ കൂട്ടുപിടിച്ച് ഏഴാം വിക്കറ്റിൽ ലബുഷെയ്ൻ കൂട്ടിച്ചേർത്ത 69 റൺസാണ് ഓസീസ് സ്‌കോർ മാന്യമായ നിലയിലെത്തിച്ചത്. 51 പന്തുകൾ നേരിട്ട സ്റ്റാർക്ക് 27 റൺസെടുത്ത് പുറത്തായി. 21 പന്തിൽ നിന്ന് 22 റൺസെടുത്ത ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് തോൽവി ഭാരം അൽപം കുറച്ചു. ആദം സാംപ 11 റൺസുമായി പുറത്താകാതെ നിന്നു.

https://youtu.be/lRfNrcrFfQI

നേരത്തേ ഓപ്പണർ ക്വിന്റൺ ഡിക്കോക്കിന്റെ സെഞ്ചുറി മികവിലാണ് പ്രോട്ടീസ് 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 311 റൺസെടുത്തത്. തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറി നേടിയ ഡിക്കോക്ക് 106 പന്തുകൾ നേരിട്ട് അഞ്ച് സിക്സും എട്ട് ഫോറുമടക്കം 109 റൺസെടുത്തു.

ചാ‌ർജിങ്ങിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; മുറി കത്തിനശിച്ചു

പിന്നാലെ റാസ്സി വാൻഡെർ ദസനെ കൂട്ടുപിടിച്ച് ഡിക്കോക്ക് സ്‌കോർ 150 കടത്തി. 30 പന്തിൽ നിന്ന് 26 റൺസെടുത്ത ദസൻ 29-ാം ഓവറിൽ ആദം സാംപയെ സിക്സറടിക്കാനുള്ള ശ്രമത്തിൽ പുറത്താകുകയായിരുന്നു. അവസാന ഓവറുകളിൽ ഒന്നിച്ച ഡേവിഡ് മില്ലർ – മാർക്കോ യാൻസൻ സഖ്യമാണ് പ്രോട്ടീസ് സ്‌കോർ 300 കടത്തിയത്. ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് അതിവേഗം 43 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.

Similar Articles

Comments

Advertismentspot_img

Most Popular