ഹമാസ് ഇസ്രായേല്‍ സംഘര്‍ത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1600 കടന്നു: വ്യോമാക്രമണം തുടര്‍ന്നാല്‍ ബന്ദികളാക്കിയിട്ടുള്ളവരെ പരസ്യമായി കൊലപ്പെടുത്തുന്ന് മുന്നറിയിപ്പ്

ഇസ്രായേല്‍: ഹമാസ് ഇസ്രായേല്‍ സംഘര്‍ത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1600 കടന്നു. 900 ഇസ്രായേലികള്‍ക്കും 700 ഗാസ നിവാസികള്‍ക്കുമാണ് ജീവന്‍ നഷ്ടമായത്. 30 ലെറെ ഇസ്രയേല്‍ പൗരന്മാര്‍ ബന്ദികളാണെന്നും ഇസ്രയേല്‍ സ്ഥിരീകരിച്ചു. ഗാസയില്‍ രാത്രി മുഴുവന്‍ വ്യോമാക്രമണം നടന്നു. ഇതുവരെ ഹമാസിന്റെ 1290 കേന്ദ്രങ്ങളില്‍ ബോംബ് ഇട്ടതായി ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചഴ. ലെബനന്‍ അതിര്‍ത്തിയിലും ഏറ്റുമുട്ടല്‍ ആരംഭിച്ചു. ഹിസ്ബുല്ലയുടെ ഏഴ് പേരെ കൊലപ്പെടുത്തിയെന്നും ആറു ഇസ്രയേലികള്‍ക്ക് പരിക്കേറ്റതായുമാണ് വിവരം.

ഗാസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം തുടര്‍ന്നാല്‍ ഇപ്പോള്‍ ബന്ദികളാക്കിയിട്ടുള്ളവരെ പരസ്യമായി കൊലപ്പെടുത്തുമെന്നാണ് ഹമാസിന്റെ മുന്നറിയിപ്പ്. ഹമാസ് ആക്രമികള്‍ ഇപ്പോഴും ഇസ്രായേലില്‍ ഉണ്ടെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ടെലിവിഷന്‍ അഭിസംബോധനയില്‍ സമ്മതിച്ചു. ഇപ്പോള്‍ ഗാസയില്‍ നടത്തിയ വ്യോമാക്രണങ്ങള്‍ തുടക്കം മാത്രമാണെന്നും നെതന്വാഹു ആവര്‍ത്തിച്ചു.

ഇതിനിടെ 11 അമേരിക്കന്‍ പൗരന്മാര്‍ ഹമാസ് ആക്രണത്തില്‍ കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ സ്ഥിരീകരിച്ചു. ഹമാസ് ബന്ദികളാക്കിയവരില്‍ അമേരിക്കക്കാര്‍ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ സ്ഥിരീകരിക്കാന്‍ കഴിയില്ല. ആക്രമത്തെ ശക്തമായി അപലപിച്ച ബൈഡന്‍, അമേരിക്ക ഇസ്രായേലിനൊപ്പമാണെന്നും ആവശ്യമുള്ള എന്ത് സഹായവും ലഭ്യമാക്കുമെന്നും ആവര്‍ത്തിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular