Tag: israel

ഗാസയിൽ ഇനി സമാധാനത്തിൻ്റെ നാളുകൾ….!!! വെടിനിർത്തൽ കരാറിൻ്റെ കരടുരേഖ കൈമാറി…!!! ആദ്യഘട്ടത്തിൽ ഹമാസ് ബന്ദികളാക്കിയ 33 പേരെ മോചിപ്പിക്കും… ജനവാസമേഖലയിൽനിന്ന് ഇസ്രയേൽ സൈന്യം പിന്മാറും… പലായനം ചെയ്തവരെ തിരിച്ചെത്തിക്കും…

ജറുസലേം: ഗാസയിലെ വെടിനിർത്തലിനും ഹമാസ് ബന്ദികളാക്കിയ ഇസ്രയേൽ പൗരന്മാരുടെ മോചനവുമാവശ്യപ്പെട്ടുള്ള വെടിനിർത്തൽ കരാറിൻ്റെ കരടുരേഖ മധ്യസ്ഥരായ ഖത്തർ ഇസ്രയേൽ-ഹമാസ് അധികൃതർക്ക് കൈമാറി. 15 മാസം നീണ്ട ഇസ്രയേൽ–ഹമാസ് യുദ്ധത്തിലെ നിർണായക നീക്കമാണിത്. യുഎസിൽ ഡോണൾഡ് ട്രംപ് അധികാരമേൽക്കുന്നതിനു മുന്നോടിയായാണു തിരക്കിട്ട നീക്കം. ചർച്ചയിൽ വലിയ...

ഗാസയിൽ കയ്യിലിരുന്ന സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ച് അഞ്ച് ഇസ്രായേൽ സൈനികർ മരിച്ചു..!!! സ്ഫോടനത്തിൽ കെട്ടിടം തകർന്നു…

ഗാസ സിറ്റി: ഗാസയിൽ കയ്യിലിരുന്ന സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ച് അഞ്ച് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിൽ തിങ്കളാഴ്ച ഉണ്ടായ അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. നഹൽ ബ്രിഗേഡിൻ്റെ രഹസ്യാന്വേഷണ വിഭാഗത്തിൽ സേവനമനുഷ്ഠിച്ചവരായിരുന്നു കൊല്ലപ്പെട്ട അഞ്ച് സൈനികരും. കമാൻഡർ യാർ യാക്കോവ് ഷുഷാൻ (23), സ്റ്റാഫ് സാർജന്റുമാരായ...

ഹമാസ് പൂർണമായും കീഴടങ്ങുന്നതുവരെ ഗാസയിൽ ആക്രമണം തുടരണം..!!! ധനമന്ത്രിക്കെതിരേ ഇസ്രയേലി ബന്ദികളുടെ കുടുംബാംഗങ്ങൾ… ട്രംപ് അധികാരമേല്‍ക്കും മുൻപ് വെടിനിര്‍ത്തല്‍ സാധ്യമാകുമോ..?

ജറുസലേം: വെടിനിർത്തൽ കരാറിൻ്റെ ചർച്ചകൾക്കിടെ ഇസ്രയേൽ ധനമന്ത്രി ബെസലേൽ സ്മോട്രിച്ചിനെതിരെ ഇസ്രയേലി ബന്ദികളുടെ കുടുംബാംഗങ്ങൾ രംഗത്ത്. യുദ്ധം അവസാനിപ്പിക്കാനും ബന്ധുക്കളെ നാട്ടിലേക്ക് കൊണ്ടുവരാനുമുള്ള കരാറിനെ സ്മോട്രിച്ച് എതിർത്തതിനെതിരെയാണ് പ്രതിഷേധം. ഇസ്രയേലിന്റെ സുരക്ഷയ്ക്ക് വെടിനിർത്തൽ കരാർ ഒരു ദുരന്തമായിരിക്കുമെന്നാണ് സ്മോട്രിച്ച് പറഞ്ഞത്. ഹമാസ് പൂർണമായും കീഴടങ്ങുന്നതുവരെ ഗാസയിൽ...

അമേരിക്ക, ഖത്തർ മധ്യസ്ഥ ചർച്ച ഫലം കണ്ടു, ഇസ്രയേൽ- ഹമാസ് വെടിനിർത്തൽ ധാരണ, കരട് രേഖ കൈമാറി, പ്രാബല്യത്തിൽ വന്നുകഴിഞ്ഞാൽ സൈന്യത്തെ പിൻവലിക്കുക ഘട്ടംഘട്ടമായി

ദോഹ: ഇസ്രയേൽ- ഹമാസ് വെടിനിർത്തൽ ചർച്ചകളിൽ നിർണായക പുരോഗതി. അമേരിക്കയുടെയും ഖത്തറിൻറെയും മധ്യസ്ഥതയിൽ നടന്ന ചർച്ചകളിൽ വെടിനിർത്തൽ ധാരണയായെന്ന് റിപ്പോർട്ട്. തിങ്കളാഴ്ച വെടിനി‍ർത്തൽ സംബന്ധിച്ച കരട് രേഖ ഹമാസിനും ഇസ്രായേലിനും കൈമാറിയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി ഇരുരാജ്യങ്ങൾക്കും ഖത്തറാണ് കരട് രേഖ...

ആക്രമിച്ചാൽ എതിരാളികൾ വിവരമറിയും…!!! ഭൂമിക്കടിയിൽ അത്യാധുനിക മിസൈൽ, ഡ്രോൺ ഉൾപ്പെടെയുള്ള വൻ സന്നാഹവുമായി നഗരങ്ങൾ നിർമിച്ച് ഇറാൻ…!!! ഇസ്രായേലിനെ ആക്രമിക്കാൻ എളുപ്പം…!!! യുദ്ധ പ്രഖ്യാപനത്തിനായി കാത്തിരിക്കുന്ന സൈന്യം….

ടെഹ്‌റാൻ: എതിരാളികൾക്ക് വൻ വെല്ലുവിളി സൃഷ്ടിക്കാൻ കഴിയുന്ന, അത്യാധുനിക മിസൈലുകളും ഡ്രോണുകളും ഉൾപ്പെടെയുള്ള വമ്പൻ യുദ്ധസന്നാഹങ്ങളുമായി ഭൂഗർഭ നഗരങ്ങൾ ഇറാൻ നിർമിച്ചതായി റിപ്പോർട്ട്. പേർഷ്യൻ ഉൾക്കടലിനും ഒമാൻ സമുദ്രത്തിനും ഇടയിലാണു വൻ ആയുധ സജ്ജീകരണങ്ങൾ ഒരുങ്ങുന്നത്. ഇറാൻ വിപ്ലവ ഗാർഡ്(ഐആർജിസി) പബ്ലിക് റിലേഷൻസ് വിഭാഗം...

120 പേര്‍; മൂന്നുമണിക്കൂര്‍; 2017ല്‍ നിര്‍മാണം തുടങ്ങിയ സിറിയന്‍ മിസൈല്‍ നിര്‍മാണ കേന്ദ്രം തകര്‍ത്തു; ഇറാന്റെ ആയുധപ്പുരകള്‍ കാലിയാകുമോ? ഇസ്രയേലിന്റെ ഹൈടെക് സൈന്യം ഇങ്ങനെയാണ്

ജറുസലേം: ഇറാന്‍ സിറിയയില്‍ വര്‍ഷങ്ങളെടുത്തു നിര്‍മിച്ച മിസൈല്‍ നിര്‍മാണ കേന്ദ്രം മണിക്കൂറുകള്‍കൊണ്ടു തവിടുപൊടിയാക്കി ഇസ്രയേല്‍ സൈന്യം. കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ 120 സൈനികര ഉപയോഗിച്ചു നടത്തിയ ആക്രമണത്തിന്റെ വിവരങ്ങളാണ് ഇസ്രയേല്‍ സൈന്യം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. 2024 സെപ്റ്റംബര്‍ 8- 120 കമാന്‍ഡോകള്‍ അത്യാധുനിക ആയുധങ്ങളുമായി ഹെലികോപ്റ്ററുകളില്‍...

ആശുപത്രി മനുഷ്യ മറ; 240 ഹമാസ് ഭീകരര്‍ അറസ്റ്റിലെന്ന് ഇസ്രയേല്‍; 600 പേര്‍ സുരക്ഷിത സ്ഥാനത്ത്; വടക്കന്‍ ഗാസയിലെ ഹമാസിന്റെ അവസാന താവളവും തകര്‍ത്ത് ഐഡിഎഫ്; നിര്‍വീര്യമാക്കിയത് നൂറുകണക്കിന് സ്‌ഫോടകവസ്തുക്കള്‍

  ഗാസ: വടക്കന്‍ ഗാസയിലെ കമാല്‍ അദ്വാന്‍ ആശുപത്രിയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ റെയ്ഡ് അവസാനിച്ചെന്നും 19 ഹമാസ് തീവ്രവാദികളെ വധിച്ചെന്നും വെളിപ്പെടുത്തല്‍. സാധാരണക്കാര്‍ കൊല്ലപ്പെട്ടിട്ടില്ലെന്നും ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐഡിഎഫ്) അവകാശപ്പെട്ടു. ഹമാസ് അനുകൂല ഹെല്‍ത്ത് അഥോറിട്ടി നേരത്തേ ആശുപത്രി ജീവനക്കാരടക്കം അമ്പതുപേര്‍ കൊല്ലപ്പെട്ടെന്നാണ്...

നെതന്യാഹുവിന് മൂത്രനാളിയിൽ അണുബാധ…!!! പ്രോസ്റ്റേറ്റ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ ഇന്ന്…,

ജറുസലേം: ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു ഇന്നു പ്രോസ്റ്റേറ്റ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്ക് വിധേയനാകും. പ്രധാനമന്ത്രിയുടെ ഓഫിസാണ് ഇക്കാര്യം അറിയിച്ചത്. മൂത്രനാളിയിലെ അണുബാധ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ശസ്ത്രക്രിയ. ബുധനാഴ്ച ഹഡാസ ആശുപത്രിയിൽ അദ്ദേഹം പരിശോധനയ്ക്കു വിധേയനായിരുന്നുവെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. മാർച്ചിൽ ബെന്യമിൻ നെതന്യാഹു ഹെർണിയ...
Advertismentspot_img

Most Popular

G-8R01BE49R7