കുടുംബാരോഗ്യ കേന്ദ്രത്തിന് വാഹനം നല്‍കി ഇസാഫ് ബാങ്ക്

കിഴക്കഞ്ചേരി: സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് കിഴക്കഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ വാഹനം നല്‍കി. ആലത്തൂര്‍ എംഎല്‍എ കെ. ഡി. പ്രസേനന്‍ ഉദ്‌ഘാടനം ചെയ്ത ചടങ്ങിൽ വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് ഇസാഫ് എംഡിയും സിഇഒയുമായ കെ. പോള്‍ തോമസ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കവിത മാധവന്‍ അധ്യക്ഷത വഹിച്ചു.

https://youtu.be/lRfNrcrFfQI

പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷീന സ്റ്റാര്‍ലിന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ബെന്നി ഏലിയാസ്, സാം ബി കൃഷ്ണ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു, പഞ്ചായത്ത് അംഗങ്ങളായ കെ. രവീന്ദ്രൻ, നാസര്‍, സലീം പ്രസാദ്, റോയ് പി. എം., സെഡാർ റീറ്റെയ്ൽ മാനേജിങ് ഡയറക്ടർ അലോക് തോമസ് പോൾ, സസ്‌റ്റൈനബിൾ ബാങ്കിങ് ഹെഡ് റെജി കോശി ദാനിയേൽ, മാർക്കറ്റിംഗ് ഹെഡ് ശ്രീകാന്ത് സി. കെ., ഇസാഫ് കോഓപ്പറേറ്റീവ് ടെറിറ്ററി ഹെഡ് ബിജു ഏബ്രഹാം എന്നിവര്‍ പങ്കെടുത്തു.

Similar Articles

Comments

Advertismentspot_img

Most Popular