മാളവിക ജയറാം പ്രണയത്തിലാലോ? മളവിക പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് അളിയാ എന്ന് വിളിച്ച് കാളിദാസ്

നടൻ ജയറാമിന്റെ മകൾ കഴിഞ്ഞ ദിവസം മാളവിക ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച സ്റ്റോറിയും പോസ്റ്റും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. മാളവിക പ്രണയത്തിലാണെന്ന് പുറത്തുവരുന്ന റിപ്പോർട്ട്. രണ്ട് കൈകൾ ചേർത്തുവെച്ചൊരു ചിത്രമാണ് സ്റ്റോറി ആയി പോസ്റ്റ് ചെയ്തിരുന്നത്. ഇതിന് പിന്നാലെ യുവാവിനൊപ്പം ചേർന്നു നിൽക്കുന്ന ചിത്രവും മാളവിക പങ്കുവെച്ചു. ഇരുവരും മുഖാമുഖം നിൽക്കുന്നതിനാൽ യുവാവിന്റെ മുഖം വ്യക്തമല്ല.
ജയറാമിനും പാർവതിക്കും കാളിദാസിനും കാളിദാസി്ന്റെ കാമുകിയായ തരിണിക്കുമൊപ്പം ദുബായിൽ അവധിക്കാലം ആഘോഷിക്കുകയാണ് മാളവിക. ഇതിനിടയിൽ എടുത്ത ചിത്രമാണിത്. ‘സ്വപ്‌നങ്ങളിതാ യാഥാർഥ്യമാകുന്നു’ എന്ന ക്യാപ്ഷനോടൊണ് ആഘോഷത്തിന്റെ ചിത്രങ്ങൾ മാളവിക പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇതിന് താഴെ കാളിദാസ് പങ്കുവെച്ച കമന്റും പ്രണയവാർത്തയ്ക്ക് ബലം നൽകി. ‘അളിയാ’ എന്നാണ് കാളിദാസിന്റെ കമന്റ്. ഇതിനൊപ്പം ഹൃദയത്തിന്റെ സ്‌മൈലിയുമുണ്ട്. തരിണിയും ഹൃദയ സ്‌മൈലികൾ കമന്റ് ചെയ്തിട്ടുണ്ട്. ‘ചക്കിക്കുട്ടാ’ എന്നായിരുന്നു പാർവതി പ്രതികരിച്ചത്.

പരസ്യ ചിത്രങ്ങളിലും മ്യൂസിക് വീഡിയോയിലും അഭിനയിച്ച മാളവിക സിനിമയിൽ അരങ്ങേറാനുള്ള തയ്യാറെടുപ്പിലാണ്. ഒരു ജ്വല്ലറിക്ക് വേണ്ടിയുള്ള പരസ്യ ചിത്രത്തിൽ മാളവികയും ജയറാമും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഒരു വർഷം മുമ്പ് അഭിനയിച്ച ‘മായം സെയ്തായ് പൂവേ’ എന്ന തമിഴ് മ്യൂസിക് വീഡിയോ ചർച്ചയായിരുന്നു. നടൻ അശോക് സെൽവനായിരുന്നു ഈ മ്യൂസിക് വീഡിയോയിൽ മാളവികയുടെ നായകൻ.

Similar Articles

Comments

Advertismentspot_img

Most Popular