ആലപ്പുഴ ജില്ലാ പ്രവാസി സൗഹൃദ വേദിയുടെ പ്രഥമ സോഷ്യൽ എക്സലൻസി അവാർഡ് പ്രഖ്യാപിച്ചു

ദുബായ്: ആലപ്പുഴ ജില്ലാ പ്രവാസി സൗഹൃദ വേദിയുടെ പ്രഥമ സോഷ്യൽ എക്സലൻസി അവാർഡ് പ്രഖ്യാപിച്ചു. അന്വേഷണാത്മക പത്രപ്രവർത്തനങ്ങളിലൂടെ നിരവധി സാമൂഹിക പ്രശ്നങ്ങൾ ജനശ്രദ്ധയിൽ കൊണ്ടുവന്ന് അധികാരികൾക്ക് അസ്വസ്തത സൃഷ്ടിച്ചതിലൂടെ വിവിധ അവാർഡുകൾ കരസ്തമാക്കിയ മികച്ച ജേർണലിസ്റ്റുകൂടിയായ മാതൃഭൂമി (ആലപ്പുഴ)യിലെ പത്രപ്രവർത്തകൻ K. A ബാബുവാണ് സോഷ്യൽ എക്സലൻസി അവർഡിന് അർഹനായത്. രണ്ട് പതിറ്റാണ്ടിലേറെയായി മാധ്യമരംഗത്ത് നിസ്തൂലമായ സേവനം കാഴ്ചവച്ചുകൊണ്ടിരിക്കുന്ന K. A. ബാബുവിന് തന്റെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി നോക്കുകൂലിയെന്ന ദുരാചാരത്തിനെതിരെ അന്വേഷണാത്മകമായ പരമ്പരയിലൂടെ അധികൃതരുടെ കണ്ണ് തുറപ്പിക്കാൻ കഴിഞ്ഞിരുന്നു. മാധ്യമ പ്രവർത്തകനെന്ന നിലയയിൽ രാഷ്ട്രീയ – കലാ – സാഹിത്യ രംഗങ്ങളിൽ തന്റെ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് K. A. ബാബു. പ്രഥമ നെഹ്‌റു ട്രോഫി മാധ്യമ അവാർഡ് , റോട്ടറി എക്സലൻസ് അവാർഡ് , പി ടി ചാക്കോ ഫൌണ്ടേഷൻ പുരസ്‌കാരം തുടങ്ങിയ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.

പ്രവാസികൾക്ക് തിരിച്ചടി, ടിക്കറ്റ് നിരക്ക് കൂടിയേക്കും

പ്രസ്തുത അവാർഡ് ആലപ്പുഴ ജില്ലാ പ്രവാസി സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ 2023 ഒക്ടോബർ 1 ഞായറാഴ്ച, ഷാർജ മുവൈലയിലെ ഡൽഹി പ്രൈവറ്റ് സ്കൂളിൽ വെച്ച് നടക്കുന്ന ആലപ്പുഴോത്സവം 2023 എന്ന ഓണാഘോഷ പരിപാടിയിൽ വെച്ച് നൽകുന്നതാണെന്ന് ഭാരവാഹികളായ നജീബ് (പ്രസിഡന്റ്), ഷാജി തോമസ് (സെക്രട്ടറി), പ്രതാപ് കുമാർ (ട്രഷറർ) ഷിബു മാത്യു (ജനറൽ കൺവീനർ) എന്നിവർ അറിയിച്ചു. മാധ്യമരംഗത്തെ നിസ്തൂലമായ സേവനത്തിനുള്ള പ്രവാസി സമൂഹത്തിന്റെ അംഗീകാരം കൂടിയാണ് പ്രസ്തുത അവാർഡ്. ഒക്ടോബർ ഒന്നാം തീയതി നടക്കുന്ന AJPSV യുടെ പ്രൗഢ ഗംഭീരമായ ഓണാഘോഷ ചടങ്ങിൽ പ്രശസ്ത സംഗീതജ്ഞൻ ശ്രീ കാവാലം ശ്രീകുമാർ മുഖ്യാതിഥി ആയും, പിന്നണിഗായിക ദുർഗാ വിശ്വനാഥ്, കലാകാരന്മാരായ പുന്നപ്ര മധു, അഭിലാഷ് ചങ്ങനാശ്ശേരി, ഹർഷ ചന്ദ്രൻ തുടങ്ങിയവർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും , വിഭവസമൃദ്ധമായ ഓണസദ്യയും മറ്റു വിനോദ പരിപാടികളും ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular