ഡബിൾ ഐ സ്മാർടിൽ സഞ്ജയ് ദത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ബ്ലോക്ക്ബസ്റ്റർ ചിത്രം “ഐ സ്മാർട് ശങ്കർ” തീയേറ്ററുകളിൽ എത്തിയിട്ട് 4 വർഷങ്ങൾ തികയുമ്പോൾ റാം പൊതിനേനിയും സംവിധായകൻ പുരി ജഗന്നാഥും വീണ്ടും ഒന്നിക്കുന്ന ‘ഡബിൾ ഐ സ്മാർട് ശങ്കറിന്റെ ഷൂട്ടിങ്ങ് കുറച്ച് ദിവസങ്ങൾക്ക് മുൻപ് മുംബൈയിൽ ആരംഭിച്ചു. ഒരു ഗംഭീര ആക്ഷൻ സീക്വൻസിലൂടെയാണ് ഷൂട്ടിങ്ങ് ആരംഭിച്ചത്. ഒരു സ്റ്റൈലിഷ് മേക്കോവറാണ് രാം ചിത്രത്തിന് വേണ്ടി നടത്തിയിരിക്കുന്നത്. പുരി കണക്ട്സിന്റെ ബാനറിൽ പുരി ജഗനാഥും ചാർമി കൗറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സി ഇ ഒ – വിഷ്ണു റെഡ്ഢി.

ചിത്രത്തിന്റെ ഒരു വലിയ അപ്‌ഡേറ്റുമായിട്ടാണ് അണിയറപ്രവർത്തകർ എത്തിയത്. ബോളിവുഡ് താരം സഞ്ജയ് ദത്ത് ചിത്രത്തിൽ ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആദ്യ ഷെഡ്യുളിൽ തന്നെ താരം ജോയിൻ ചെയ്തിരുന്നു. ബിഗ് ബുൾ എന്ന കഥാപാത്രമായി സഞ്ജയ് ദത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് പുറത്തുവിട്ടു.

ഒരു തീർത്തും വ്യത്യസ്തമായ ഗെറ്റപ്പിൽ അൾട്രാ സ്റ്റൈലിഷായി സഞ്ജയ് ദത്തിനെ പോസ്റ്ററിൽ കാണാം. കമ്മലും മോതിരവും വലിയ വിലപിടിപ്പുള്ള വാച്ചും മുഖത്തും വിരലുകളിലും ടാറ്റൂ അടിച്ചും തീർത്തും വ്യത്യസ്തമായ ഗംഭീരം ലുക്കിൽ സഞ്ജയ് ദത്ത് എത്തുന്നു. തോക്കുകൾ അദ്ദേഹത്തിന്റെ മേൽ ചൂണ്ടി നിൽക്കുമ്പോഴും സിഗരറ്റ് വലിക്കുന്ന മാസ്സ് ലുക്കിലാണ് പോസ്റ്ററിൽ കാണുന്നത്. പവർഫുൾ കഥാപാത്രമാണ് സഞ്ജയ് ദത്ത് ചിത്രത്തിൽ ചെയ്യുന്നതെന്ന് വ്യക്തം.

സഞ്ജയ് ദത്തിനെ ഇതുവരെ കാണാത്ത വ്യത്യസ്ത വേഷത്തിൽ തന്നെയാകും സംവിധായകൻ പുരി ജഗഗന്നാഥ്‌ എത്തിക്കുന്നത്. റാമിനെയും സഞ്ജയ് ദത്തിനെയും ഒന്നിച്ച് കാണുന്നതോടെ ഫാൻസിനും സിനിമാ പ്രേമികൾക്കും ആഘോഷം തന്നെയാകും. ഹോളിവുഡ് ഛായാഗ്രാഹകൻ ഗിയാനി ഗിയാനെല്ലി ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നു. സ്റ്റണ്ട് ഡയറക്ടറായി കീച എത്തുന്നു. വൻ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളെയും അണിയറപ്രവർത്തകരെയും ഉടൻ പുറത്ത് വിടും.

തെലുഗ്, തമിഴ്, കന്നഡ, മലയാളം , ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനൊരുങ്ങുന്നു. മാർച്ച് 8, 2024ൽ മഹാ ശിവരാത്രി നാളിൽ ചിത്രം തീയേറ്ററുകളിലെത്തും. പി ആർ ഒ – ശബരി

Similar Articles

Comments

Advertismentspot_img

Most Popular