കൂടുതല്‍ മേഖലകളില്‍ സ്വദേശിവത്കരണത്തിന് യുഎഇ; 20 ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ മുതല്‍ നടപ്പാക്കണം

ദുബായ്: യുഎഇയില്‍ കൂടുതല്‍ മേഖലകളില്‍ സ്വദേശിവത്കരണം നടപ്പാക്കാന്‍ തീരുമാനം. 20 മുതല്‍ 49 ജീവനക്കാര്‍ വരെയുള്ള കമ്പനികളിലും ഇനി സ്വദേശികളെ നിയമിക്കണം. നിലവില്‍ അന്‍പതോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ സ്വദേശികളെ നിയമിക്കണമെന്നായിരുന്നു വ്യവസ്ഥ.

20 ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ അടുത്തവര്‍ഷം ഒരു സ്വദേശിയെയാണ് നിയമിക്കേണ്ടത്. 2025 ആകുമ്പോഴേക്കും രണ്ട് സ്വദേശികള്‍ക്ക് ജോലി നല്‍കണം. സ്വദേശിവത്കരണം നടപ്പാക്കാത്ത സ്ഥാപനം 2025 ജനുവരിയില്‍ 96,000 ദിര്‍ഹം അടയ്ക്കണമെന്നും മാനവശേഷി സ്വദേശിവത്കരണ മന്ത്രാലയം വ്യക്തമാക്കി.

വാര്‍ത്താവിനിമയം, സാമ്പത്തിക സ്ഥാപനങ്ങള്‍, ഇന്‍ഷ്വറന്‍സ് മേഖല, റിയല്‍ എസ്റ്റേറ്റ്, പ്രൊഫഷണല്‍, ടെക്‌നിക്കല്‍ മേഖല, ഓഫീസ് നിര്‍വഹണം, ഭരണം, കല, വിനോദം, ഖനന മേഖല, ക്വാറികള്‍, വിദ്യാഭ്യാസം, ആരോഗ്യമേഖല, സമൂഹ്യ സേവനം, നിര്‍മ്മാണ മേഖല, മൊത്തവ്യാപാരം, ചില്ലറ വ്യാപാരം, ഗതാഗതം, വെയര്‍ ഹൗസ്, ഹോട്ടല്‍, റിസോര്‍ട്ട്, ടൂറിസം എന്നിവിടങ്ങളിലാണ് സ്വദേശിവത്കരണം നടപ്പാക്കുന്ന പ്രധാന മേഖലകള്‍.

Similar Articles

Comments

Advertisment

Most Popular

റദ്ദാക്കിയ 465 മെഗാവാട്ട് വൈദ്യുതി കരാര്‍ പുനഃസ്ഥാപിക്കാന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കിയ 465 മെഗാവാട്ട് വൈദ്യുതി കരാര്‍ പുനഃസ്ഥാപിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനം. മൂന്ന് കമ്പനികളുമായി ഉണ്ടായിരുന്ന കരാര്‍ മെയ് മാസത്തിലാണ് സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി റഗുലേറ്ററി കമ്മിഷന്‍ റദ്ദാക്കിയത്. 2015-ല്‍...

ടോവിനോ തോമസിൻ്റെ ബിഗ് ബജറ്റ് ചിത്രം ‘നടികര്‍ തിലക’ത്തിന്റെ രണ്ടാം ഷെഡ്യൂളിന് ഹൈദരാബാദിൽ തുടക്കം കുറിച്ചു

മിന്നല്‍ മുരളി, തല്ലുമാല, അജയൻ്റെ രണ്ടാം മോഷണം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ടൊവിനോ തോമസ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രമായ നടികര്‍ തിലകത്തിൻ്റെ രണ്ടാം ഷെഡ്യൂൾ ഷൂട്ടിംഗിന് ഹൈദരാബാദിൽ തുടക്കം കുറിച്ചു. ഡ്രൈവിംഗ്...

തലൈവര്‍ 170-ല്‍ രജനികാന്തിനു പുറമെ അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, റാണ, മഞ്ജുവാര്യര്‍ തുടങ്ങി വന്‍ താരനിര

ജയ് ഭീം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ അണിനിരക്കുന്നത് വമ്പന്‍ താരങ്ങള്‍. രജനികാന്ത് നായകനാവുന്ന ചിത്രത്തിന് തലൈവര്‍ 170 എന്നാണ് താത്ക്കാലികമായി...