എൻ.എം. ബാദുഷക്ക് യു.എ.ഇ ഗവൺമെന്റിന്റെ ഗോൾഡൻ വിസ അംഗീകാരം

വ്യത്യസ്ത മേഖലകളില്‍ തിളങ്ങിയ വിദേശികളെ സ്വന്തം രാജ്യത്തോട് ചേര്‍ത്ത് പിടിക്കുക എന്ന ആശയത്തോടെ യുഎഇ ഗവൺമെന്റ് നൽകുന്ന ഗോൾഡൻ വിസ കരസ്ഥമാക്കി എൻ. എം. ബാദുഷ. കേരളത്തിൽ ആദ്യമായാണ് ഒരു പ്രൊഡക്ഷൻ കൺട്രോളർക്ക് ഗോൾഡൻ വിസ ലഭിക്കുന്നത്. പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ദുബായിലെ പ്രമുഖ കമ്പനിയായ ഇ.സി.എച്ച് ആണ് ഗോൾഡൻ വിസ നൽകി ആദരിച്ചത്‌ . മലയാള സിനിമയിലെ നിർമ്മാതാവും മികച്ച സിനിമകളുടെ പ്രൊജക്റ്റ് ഡിസൈനറും കൂടിയാണ് ബാദുഷ. “ആദ്യമായി കേരളത്തിലെ ഒരു പ്രൊഡക്ഷൻ കോൺട്രോളർക്കു ലഭിക്കുന്ന ഗോൾഡൻ വിസ എന്ന ബഹുമതി മലയാള സിനിമാ സ്നേഹികൾ തന്ന അംഗീകാരമായി കരുതുന്നുവെന്ന് ബാദുഷ പറഞ്ഞു”.

മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള താര പ്രമുഖര്‍ക്കും എംഎ യൂസഫലി ഉള്‍പ്പെടെയുള്ള വ്യവസായികള്‍ക്കുമായിരുന്നു യുഎഇ ഗോള്‍ഡന്‍ വിസ ആദ്യം അനുവദിച്ചത് എങ്കിലും ഇതര മേഖലകളിലെ മറ്റു പ്രമുഖ വ്യക്തികൾക്കും ഇപ്പോൾ ദുബായ് ഗവൺമെന്റ് ഗോൾഡൻ വിസ നൽകുന്നുണ്ട്. നിലവിൽ ഫെഫ്ക പ്രൊഡക്ഷൻ യൂണിയൻ പ്രസിഡണ്ട് കൂടിയാണ് എൻ.എം.ബാദുഷ.

Similar Articles

Comments

Advertisment

Most Popular

പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി രാജ് ബി ഷെട്ടി ചിത്രം ടോബി കേരളത്തിലെ തിയേറ്ററുകളിൽ

പ്രശസ്ത കന്നഡ താരം രാജ് ബി ഷെട്ടിയുടെ രചനയിൽ മലയാളിയായ നവാഗത സംവിധായകൻ ബാസിൽ എഎൽ ചാലക്കൽ സംവിധാനം ചെയ്ത ടോബി മലയാളത്തിൽ കഴിഞ്ഞ ദിവസമാണ് കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിയത്. ചിത്രത്തിന് മികച്ച പ്രേക്ഷക...

നാഗ ചൈതന്യ ചിത്രം #NC23; നായികയായി സായി പല്ലവി

ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസു നിർമിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചന്ദൂ മൊണ്ടേടി രചനയും സംവിധാനവും നിർവഹിക്കുന്ന #NC23യുടെ പ്രി പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. ഒരു മാസം മുൻപ്...

ജോർജ് മാർട്ടിനും ടീം കണ്ണൂർ സ്‌ക്വാഡും സെപ്റ്റംബർ 28ന് തിയേറ്ററിലേക്ക്

മമ്മൂട്ടി കമ്പനിയുടെ നാലാമത് ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.സെപ്റ്റംബർ 28ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. മെഗാ സ്റ്റാർ മമ്മൂട്ടി ASI ജോർജ് മാർട്ടിനായി കണ്ണൂർ സ്‌ക്വാഡിൽ എത്തുമ്പോൾ തന്റെ കരിയറിലെ...