യുവ പ്രതിഭകളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന്. … രാം ചരണിന്റെ പിറന്നാൾ ആഘോഷം ഗംഭീരമാക്കി

തെലുഗു സൂപ്പർസ്റ്റാർ രാം ചരണിന്റെ പിറന്നാൾ ആഘോഷ പരിപാടി യുവ താരങ്ങളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന് ഗംഭീര വിജയമാക്കി. രാം ചരണിന്റെ സാമീപ്യത്തോട് കൂടി തന്നെ രാത്രിയിലെ ആഘോഷപരിപാടികൾ അതിഗംഭീരമായി ആസൂത്രണം നടത്തി വിജയത്തിലെത്തി.

ഹൈദരാബാദിലെ മെഗാസ്റ്റാർ ചിരഞ്ജീവിയുടെ വസതിയിൽ നടന്ന പാർട്ടിയിൽ തെലുങ്ക് സിനിമാ മേഖലയിലെ പ്രമുഖർ പങ്കെടുത്തു. അതിഥികളായി അഭിനേതാക്കളായ വിജയ് ദേവർകൊണ്ട, റാണ ദഗ്ഗുബതി , മിഹീക, നാഗാർജുന, അംല, അഖിൽ, നാഗ് ചൈതന്യ, വെങ്കിടേഷ് എന്നിവരും പങ്കെടുത്തു. സംവിധായകരായ എസ് എസ് രാജമൗലി, പ്രശാന്ത് നീൽ, സുകുമാർ തുടങ്ങിയവരും എത്തിയിരുന്നു.


മികച്ച ആഘോഷ പരിപാടിയായിരുന്നു രാം ചരണിന്റെ 38ആം പിറന്നാൾ ദിനത്തിൽ നടന്നത്. ആഘോഷങ്ങൾക്ക് മധുരമേറാൻ മുഴുവൻ RRR ടീമും ചടങ്ങിൽ പങ്കെടുത്തിരുന്നു. സംവിധായകൻ എസ്.എസ്. രാജമൗലി, എം.എം. കീരവാണി, സെന്തിൽ, എസ്.എസ്. കാർത്തികേയ, രാഹുൽ സിപ്ലിഗഞ്ച്, കാല ഭൈരവ, നിർമ്മാതാവ് ഡി.വി.വി. ദനയ്യ എന്നിവർ എത്തിയതോടെ ആഘോഷം ഇരട്ടിയായി. ഓസ്‌കാർ അവാർഡിന് ശേഷം ആദ്യമായാണ് ടീം ഒത്തുചേരുന്നത്. ഇന്ത്യനും കോണ്ടിനെന്റൽ വിഭവങ്ങൾ കൊണ്ട് രുചികരമായ ഭക്ഷണം കൂടി ഉണ്ടായതോടെ ചടങ്ങിന്റെ മാറ്റ് കൂടി. ചടങ്ങിന്റെ ആതിഥേയരായി രാം ചാരാനും ഭാര്യ ഉപാസനയും ഒപ്പം ഉണ്ടായിരുന്നു. തെലുങ്ക് സിനിമയിലെ പ്രഗത്ഭരായ വ്യക്തികൾക്കിടയിൽ നിലനിൽക്കുന്ന ശക്തമായ ബന്ധത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയായിരുന്നു രാം ചരണിന്റെ പിറന്നാൾ പാർട്ടിയിൽ കണ്ടത്.

Similar Articles

Comments

Advertisment

Most Popular

തലൈവർ 170; 32 വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് രജനികാന്തും അമിതാബ് ബച്ചനും

രജനികാന്ത് ചിത്രം തലൈവർ 170യുടെ ഏറ്റവും വലിയ അപ്പ്‌ഡേറ്റ് പുറത്തുവരുകയാണ്. 32 വർഷങ്ങൾക്ക് ശേഷം അമിതാബ് ബച്ചനും രജനികാന്തും വീണ്ടും ഒന്നിക്കുകയാണ്. ജയ് ഭീം എന്ന ചിത്രത്തിന്റെ സംവിധായകൻ ടി ജെ ജ്ഞാനവേൽ...

എൻ.എം. ബാദുഷക്ക് യു.എ.ഇ ഗവൺമെന്റിന്റെ ഗോൾഡൻ വിസ അംഗീകാരം

വ്യത്യസ്ത മേഖലകളില്‍ തിളങ്ങിയ വിദേശികളെ സ്വന്തം രാജ്യത്തോട് ചേര്‍ത്ത് പിടിക്കുക എന്ന ആശയത്തോടെ യുഎഇ ഗവൺമെന്റ് നൽകുന്ന ഗോൾഡൻ വിസ കരസ്ഥമാക്കി എൻ. എം. ബാദുഷ. കേരളത്തിൽ ആദ്യമായാണ് ഒരു പ്രൊഡക്ഷൻ കൺട്രോളർക്ക്...

മകളുടെ മരണത്തിൽ സംശയമുണ്ട് ; ശ്രീമഹേഷിനെതിരെ ഭാര്യയുടെ മാതാപിതാക്കൾ

മാവേലിക്കര: മകളുടെ മരണത്തിൽ സംശയമുണ്ടെന്ന് ശ്രീമഹേഷിനെതിരെ ഭാര്യയുടെ മാതാപിതാക്കൾ. ശ്രീമഹേഷിന്റെ ഭാര്യ വിദ്യ രണ്ട് വർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. മരണത്തിൽ സംശയമുണ്ട്. ഇത് കൊലപാതകം ആണോയെന്ന് സംശയിക്കുന്നതായും അമ്മ രാജശ്രീ പറഞ്ഞു....