ടോപ് ഗിയർ ഇന്ത്യയുടെ കവർ ചിത്രമായി ദുൽഖർ സൽമാൻ

ഈ വർഷത്തെ സെലിബ്രിറ്റി പെട്രോഹെഡ് പുരസ്‌കാര നേട്ടത്തിന് പിന്നാലെ ടോപ് ഗിയർ ഇന്ത്യ മാസികയുടെ കവർ ചിത്രമായി ദുൽഖർ സൽമാൻ. ടോപ് ഗിയർ മാഗസിന്‍റെ 40 പുരസ്കാരങ്ങളില്‍ സിനിമാലോകവുമായി ബന്ധപ്പെട്ടിരിക്കുന്ന പുരസ്കാരമാണ് ദുൽഖറിന് ലഭിച്ചത്. ശേഷമാണ് കവർ ചിത്രമാകുന്നത്. സ്വപ്നസാക്ഷാത്കാരം എന്നാണ് കവർ ചിത്രത്തെക്കുറിച്ച് നടൻ പ്രതികരിച്ചത്. “ബക്കറ്റ് ലിസ്റ്റിലെ ഒരു വലിയ സ്വപ്നം എനിക്ക് സാക്ഷാത്കരിച്ചു. ടോപ്പ് ഗിയർ ഇന്ത്യയുടെ മൂന്നാം വാർഷിക ലക്കത്തിന്റെ കവറിൽ എന്നെ ഫീച്ചർ ചെയ്തു,” മാഗസിന് നന്ദി പറഞ്ഞുകൊണ്ട് ദുൽഖർ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ‘കിംഗ് ഓഫ് കൊത്ത’യാണ് ദുൽഖറിന്റെ ചിത്രീകരണം പൂർത്തിയായ ചിത്രം. സംവിധായകൻ ടിനു പാപ്പച്ചനൊപ്പമുള്ള സിനിമ പ്രഖ്യാപിച്ചു കഴിഞ്ഞു. ‘ചുപ്പ്‌’ ആണ് അവസാനം റിലീസ് ചെയ്തത്. ഈ വർഷത്തെ ഓണത്തിന് ബ്രഹ്മാണ്ഡ ചിത്രമായി ഓഫ് കൊത്ത വമ്പൻ റിലീസിനാണ് ഒരുങ്ങുന്നത്. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ മാസ്സ് ചിത്രമായെത്തുന്ന കൊത്തയിലെ രാജാവ് തിയേറ്ററിൽ തീപ്പൊരിപാറിക്കുമെന്നുറപ്പാണ്.

Similar Articles

Comments

Advertisment

Most Popular

മകളുടെ മരണത്തിൽ സംശയമുണ്ട് ; ശ്രീമഹേഷിനെതിരെ ഭാര്യയുടെ മാതാപിതാക്കൾ

മാവേലിക്കര: മകളുടെ മരണത്തിൽ സംശയമുണ്ടെന്ന് ശ്രീമഹേഷിനെതിരെ ഭാര്യയുടെ മാതാപിതാക്കൾ. ശ്രീമഹേഷിന്റെ ഭാര്യ വിദ്യ രണ്ട് വർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. മരണത്തിൽ സംശയമുണ്ട്. ഇത് കൊലപാതകം ആണോയെന്ന് സംശയിക്കുന്നതായും അമ്മ രാജശ്രീ പറഞ്ഞു....

സൂപ്പർസ്റ്റാർ രജനികാന്തിന്റെ ‘ജയിലർ’; കേരളത്തിൽ വിതരണാവകാശം ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ സ്വന്തമാക്കി

നെൽസൻ സംവിധാനം ചെയ്ത് സൂപ്പർസ്റ്റാർ രജനികാന്ത് നായകനായെത്തുന്ന ജയിലർ എന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ സ്വന്തമാക്കി. ദളപതി വിജയുടെ അടുത്ത ചിത്രം ലിയോയും തീയേറ്ററിൽ...

കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘മധുര മനോഹര മോഹം’ ജൂൺ 16 ന് തിയേറ്ററുകളിലേക്ക്

കൊച്ചി: മലയാളത്തിലെ പ്രമുഖ കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധായകയാവുന്ന 'മധുര മനോഹര മോഹം'ജൂൺ 16 ന് തീയറ്ററുകളില്‍ എത്തുന്നു. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രത്തില്‍ രജിഷ വിജയന്‍, സൈജു കുറുപ്പ്,...