നയൻതാര വീണ്ടും വിവാഹത്തിലേക്ക്….

കുറച്ചു ദിവസമായി നയൻതാര-വിഘ്നേശ് ദമ്പതികളുടെ വാർത്തകൾ കേൾക്കാനില്ലായിരുന്നു. എന്നാൽ ഇപ്പോൾ ഇവരെ കുറിച്ചുള്ള പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് നയൻതാരയും വിഘ്നേശും വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് നാല് മാസത്തിനുള്ളിൽ വാട​ക ​ഗർഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങളെയും താരങ്ങൾ സ്വീകരിച്ചു. വ്യക്തി ജീവിതത്തിൽ നയൻസും വിഘ്നേശും സന്തോഷത്തിലാണെങ്കിലും കരിയറിൽ ഇരുവർക്കും ഇത് നല്ല കാലമല്ലെന്നു തോന്നുന്നു.

കാരണം, നയൻതാരയുടെ അടുത്തിടെയിറങ്ങിയ ഒരു സിനിമയും വിജയിച്ചിട്ടില്ല. ​ഗോൾഡ്, കണക്ട് തുടങ്ങിയ സിനിമകൾ പ്രേക്ഷകരെ നിരാശപ്പെടുത്തി. അതുകൂടാതെ തമിഴിൽ തുടരെ ഹൊറർ സിനിമകളിൽ മാത്രം നടി എത്തുന്നത് പ്രേക്ഷകർക്ക് മടുപ്പുളവാക്കുന്നുണ്ട്. കണക്ട് സിനിമയുടെ പരാജയം ഇതാണ് വ്യക്തമാക്കുന്നത്. അതിന് മുമ്പിറങ്ങിയ ഒ2 എന്ന സിനിമയും ത്രില്ലർ സിനിമയായിരുന്നു.

അതേസമയം വിഘ്നേശിനും കരിയറിൽ പ്രശ്നങ്ങളുണ്ട്. ഏറെ പ്രതീക്ഷയോടെ വിഘ്നേശ് കാത്തിരുന്ന എകെ 62 എന്ന പ്രൊജക്ടിൽ നിന്ന് ഇദ്ദേഹത്തെ നീക്കിയിരിക്കുകയായിരുന്നു. അജിത്ത് നായകനായെത്തുന്ന സിനിമയുടെ സംവിധാനത്തിന് വിഘ്നേശിനെയായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ വിഘ്നേശിന്റെ കഥ ഇഷ്ടപ്പെടാതിരുന്നതിനാൽ വിഘ്നേശിന് പകരം മ​ഗിഴ് തിരുമേനിയെ സംവിധായകനായി തീരുമാനിച്ചു. വിഘ്നേശിന്റെ കരിയറിൽ വലിയ തിരിച്ചടിയാണിത്.

ഇനിയാണ് രസം, എന്ത് കൊണ്ടാണ് കരിയർ ഇങ്ങനെ മോശമാകാൻ കാരണം എന്നറിയാൻ രണ്ടുപേരും കൂടി ഒരു ജ്യോത്സ്യനെ കാണാൻ പോയി. പ്രശ്നങ്ങൾക്ക് കാരണമായി ജ്യോത്സ്യൻ പറഞ്ഞത് കേട്ട് ഇരുവരും അന്തംവിട്ടു. വിഘ്നേശ് നയൻതാരയ്ക്ക് താലി ചാർത്തിയത് മോശം സമയത്താണെത്രെ. രണ്ട് പേരും കുറച്ച് സമയം മാറി നിന്ന് നല്ല സമയം നോക്കി വീണ്ടും താലി കെട്ടണമെന്നാണ് ജോത്സ്യന്റെ നിർദേശം. ഇക്കാര്യത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ലെങ്കിലും. കടുത്ത വിശ്വാസികളായ നയൻതാരയും വിഘ്നേശും ജോസ്ത്യന്റെ നിർദേശം തള്ളിക്കളയാൻ വഴിയില്ല. ‌അങ്ങിനെയാണെങ്കിൽ നയൻസ്-വിഘ്നേശ് വിവാഹം അധികം വൈകാതെ വീണ്ടും കാണേണ്ടിവരും.

Keywords: nayanthara vighnesh marriage

Similar Articles

Comments

Advertismentspot_img

Most Popular