ഓടുന്ന ട്രെയിനില്‍ നിന്ന് ചാടിയിറങ്ങി; തൃശൂര്‍ സ്വദേശികളായ 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം

തൃശൂര്‍: കൊരട്ടിയില്‍ ഓടുന്ന ട്രെയിനില്‍നിന്ന് ചാടി ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ വീണ് രണ്ടു യുവാക്കൾ മരിച്ചു. കൊരട്ടി സ്വദേശികളായ കൃഷ്ണകുമാര്‍ (16), സജ്ഞയ് (17) എന്നിവരാണ് മരിച്ചത്. കൊച്ചിയില്‍നിന്ന് മടങ്ങവേ പുലര്‍ച്ചെയായിരുന്നു അപകടം.

കൊരട്ടിയിലാണ് യുവാക്കൾക്ക് ഇറങ്ങേണ്ടിയിരുന്നത്. എന്നാൽ ഇവിടെ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടായിരുന്നില്ല. കൊരട്ടിയിലെത്തിയപ്പോൾ ഇരുവരും ട്രെയിനിൽനിന്ന് ചാടി. ഇവരിൽ ഒരാൾ പ്ലാറ്റ്ഫോമിലേക്കു ചാടിയപ്പോൾ തലയടിച്ചു വീഴുകയും രണ്ടാമത്തെയാൾ ചാടിയപ്പോൾ പ്ലാറ്റ്ഫോമിനും പാളത്തിനുമിടയിലേക്ക് വീഴുകയുമായിരുന്നെന്നാണ് വിവരം. ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചെന്നാണ് റിപ്പോർട്ട്.

കൊരട്ടി സ്വദേശികളായി ഇരുവരും കൊച്ചിയിൽ ജോലി ആവശ്യത്തിനായി പോയി തിരികെ വരികയായിരുന്നു. മിക്ക ട്രെയിനുകൾക്കും സ്റ്റോപ്പില്ലാത്തതിനാൽ സംഭവം നടന്ന് ഏറെക്കഴിഞ്ഞാണ് വിവരം പുറത്തറി‍ഞ്ഞത്. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ട നടപടികൾക്കായി ആശുപത്രിയിലേക്കു മാറ്റി.

കാറില്‍വെച്ച് യുവാവിനെ കഴുത്തറുത്ത് കൊന്നു കേസില്‍ പ്രധാനപ്രതി പാലക്കാട് സ്വദേശി ഫൈസല്‍ അറസ്റ്റില്‍

Similar Articles

Comments

Advertismentspot_img

Most Popular