കാറില്‍വെച്ച് യുവാവിനെ കഴുത്തറുത്ത് കൊന്നു കേസില്‍ പ്രധാനപ്രതി പാലക്കാട് സ്വദേശി ഫൈസല്‍ അറസ്റ്റില്‍

തെന്മല: ആര്യങ്കാവ് മുരുകന്‍പാഞ്ചാലിനു സമീപം യുവാവിനെ കൊലപ്പെടുത്തി ആറിനോടുചേര്‍ന്ന സ്ഥലത്ത് തള്ളിയ കേസില്‍ പ്രധാനപ്രതി പാലക്കാട് സ്വദേശി ഫൈസലി(41)നെ പോലീസ് അറസ്റ്റ് ചെയ്തു. ഫൈസലിനെ അടുത്തദിവസം തെളിവെടുപ്പിന് എത്തിക്കും. ഇയാളുടെ രണ്ടുകാറുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കൊലപാതകം നടന്നത് തമിഴ്‌നാട്ടിലായതിനാല്‍ തെളിവെടുപ്പിനുശേഷം പ്രതിയെ തമിഴ്‌നാട് പോലീസിന് കൈമാറും. കഴിഞ്ഞമാസം രണ്ടിന് മുരുകന്‍പാഞ്ചാലിനുസമീപം ആറിനോടുചേര്‍ന്നാണ് ചെങ്കോട്ട കാലങ്കര സ്വദേശി അന്‍പഴകന്റെ മൃതദേഹം കണ്ടത്.

കേസില്‍ പ്രതികളായ തമിഴ്‌നാട് കരൂര്‍ റെഡ്യാര്‍പെട്ടി സ്വദേശി കുമാറിനെയും അത്തിപ്പെട്ടി അറുപ്പുകോട്ട സ്വദേശി അടയ്ക്കാലത്തെയും നേരെത്തേ പിടികൂടിയിരുന്നു. ചെങ്കോട്ടയ്ക്കുസമീപം കാറില്‍വച്ച് കൂട്ടാളികളുടെ സഹായത്തോടെ അന്‍പഴകനെ കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു.
ഇതിനും മുമ്പും വിദേശ ടൂര്‍ തട്ടിപ്പ്, ഡിവൈഎസ്പി ചമഞ്ഞ് തട്ടിപ്പ് അങ്ങനെ നിരവധി കേസുകളില്‍ പ്രതിയാണ് ഫൈസല്‍

Similar Articles

Comments

Advertismentspot_img

Most Popular