പൃഥ്വിരാജ് – ആസിഫ് അലി – ഷാജി കൈലാസ് ചിത്രം കാപ്പയുടെ ട്രെയിലര്‍ പുറത്തിറങ്ങി

പൃഥ്വിരാജും, ആസിഫ് അലിയും ഷാജി കൈലാസും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ കാപ്പയുടെ െ്രെടലെര്‍ പുറത്തിറങ്ങി ക്രിസ്തുമസ് റിലീസ് ആയി ഡിസംബര്‍ 22നാണ് സരിഗമയും തീയറ്റര്‍ ഓഫ് ഡ്രീംസും ഈ ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത്. അപര്‍ണ ബാലമുരളിയാണ് ചിത്രത്തില്‍ നായിക വേഷത്തില്‍ എത്തുന്നത്.
ജിനു വി ഏബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയ്യേറ്റര്‍ ഓഫ് ഡ്രീംസ് , സരിഗമ ഇന്ത്യ െ്രെപവറ്റ് ലിമിറ്റഡ്,
ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്റെ സഹകരണത്തില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് കാപ്പ. ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ശങ്കുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദുഗോപന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്.

തിരുവനന്തപുരത്തെ ലോക്കല്‍ ഗുണ്ടകളുടെ പശ്ചാത്തലത്തിലാണ് കാപ്പയുടെ കഥ പറയുന്നത്. ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്കും കൊട്ടമധു എന്ന കഥാപാത്രവും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടിയിരുന്നു. പൃഥ്വിരാജിനെയും അപര്‍ണയെയും കൂടാതെ ആസിഫ് അലി, അന്ന ബെന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദിലീഷ് പോത്തന്‍, ജഗദീഷ്, നന്ദു എന്നിവരും ചിത്രത്തിന്റെ താരനിരയില്‍ ഉണ്ട്.

ബാനര്‍ : തിയറ്റര്‍ ഓഫ് ഡ്രീംസ് & സരിഗമ ഇന്ത്യ െ്രെപവറ്റ് ലിമിറ്റഡ് ,സംവിധാനംഷാജി കൈലാസ്, നിര്‍മ്മാതാക്കള്‍ ഡോള്‍ബിന്‍ കുര്യാക്കോസ്,ജിനു വി എബ്രഹാം,ദിലീഷ് നായര്‍, തിരക്കഥ ജി ആര്‍ ഇന്ദുഗോപന്‍,ഛായാഗ്രഹണം ജോമോന്‍ ടി ജോണ്‍,എഡിറ്റര്‍ഷമീര്‍ മുഹമ്മദ് ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ചു ജെ, അസോസിയേറ്റ് ഡയറക്ടര്‍ മനു സുധാകരന്‍,കലാസംവിധാനം ദിലീപ് നാഥ്,വസ്ത്രാലങ്കാരം സമീറ സനീഷ്.മേക്കപ്പ് സജി കാട്ടാക്കട,സ്റ്റില്‍സ്ഹരി തിരുമല.

Similar Articles

Comments

Advertismentspot_img

Most Popular