റൊണാള്‍ഡോ ഭീഷണിപ്പെടുത്തിയോ?; ടീം ക്യാംപ് വിടുന്നതിനെക്കുറിച്ച് പോര്‍ച്ചുഗല്‍

അല്‍ റയ്യാന്‍: ലോകകപ്പില്‍ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താത്തതിനാല്‍ ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീം ക്യാംപ് വിടുമെന്ന വാര്‍ത്ത പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ നിഷേധിച്ചു. ലോകകപ്പിനിടെ ഒരു ഘട്ടത്തിലും ടീം വിടുമെന്ന് ക്രിസ്റ്റ്യാനോ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് ഫെഡറേഷന്‍ അറിയിച്ചു. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ രണ്ടാം പകുതിയില്‍ പകരക്കാരനായാണ് ക്രിസ്റ്റ്യാനോയെ ഇറക്കിയത്.

https://youtu.be/NGEx485c78Q

ദക്ഷിണ കൊറിയയ്‌ക്കെതിരായ ഗ്രൂപ്പ് മത്സരത്തില്‍ രണ്ടാം പകുതിയില്‍ തന്നെ പിന്‍വലിച്ചതിലും ക്രിസ്റ്റ്യാനോ, പോര്‍ച്ചുഗല്‍ കോച്ച് ഫെര്‍ണാണ്ടോ സാന്റോസിനോട് അതൃപ്തി പ്രകടിപ്പിച്ചതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍, സാന്റോസ് ഇതു നിഷേധിച്ചു. ഖത്തര്‍ ലോകകപ്പില്‍ പോര്‍ച്ചുഗലിന്റെ ആദ്യ മത്സരത്തില്‍ ഘാനയ്‌ക്കെതിരെ പെനല്‍റ്റി ഗോള്‍ നേടിയതോടെ 5 ലോകകപ്പുകളില്‍ ഗോളടിക്കുന്ന ആദ്യതാരമെന്ന ഖ്യാതി നേടിയിരുന്നെങ്കിലും പിന്നീട് നിറംമങ്ങി.

https://youtu.be/dVhuqDMbLlY

Similar Articles

Comments

Advertismentspot_img

Most Popular