സാന്താക്ലോസിന്റെ വേഷത്തിലെത്തി സ്വർണം കവർന്നു

സാന്താക്ലോസിന്റെ വേഷത്തിലെത്തി ആറുപവൻ മാല കവർന്നു. തമിഴ്നാട് സേലത്താണ് മോഷണം നടന്നത്.

ക്രിസ്മസ് കാലത്ത് നഗരങ്ങളിലും ഗ്രാമങ്ങളിലും കരോൾ സംഘം സജീവമാകന്നതിനാൽ രാത്രി കാലത്ത് സാന്താക്ലോസിന്റെ വേഷത്തിലെത്തിയാണ് സേലം സ്വദേശി പൊൻറാണിയുടെ (69) മാല സാൻ്റാക്ലോസ് കള്ളൻ കൈക്കലാക്കിയത്.

ഇവർ താമസിക്കുന്ന തെരുവിൽ രാത്രി എട്ടുമണിയോടെയാണ് സാന്റ പ്രത്യക്ഷപ്പെട്ടത്. കുട്ടികൾക്കെല്ലാം മിഠായി നൽകി പാട്ടും പാടി രസിപ്പിക്കുകയായിരുന്നു. ഇത് കണ്ട് പൊൻറാണിയും സാന്തയെ കാണാനെത്തുകയും മിഠായി വാങ്ങുകയും ചെയ്തു. ഈ സമയം സാന്താ വേഷത്തിലെ കള്ളൻ മാലപൊട്ടിച്ചുകൊണ്ട് ഓടുകയായിരുന്നു.

ഇവരുടെ നിലവിളികേട്ട് പ്രദേശവാസികൾ ഓടിക്കൂടിയെങ്കിലും കള്ളനെ പിടികൂടാനായില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular