സ്വകാര്യഭാഗങ്ങളില്‍ ഡ്രില്ലിങ് ബിറ്റ് കുത്തിക്കയറ്റി; മകളെ പീഡിപ്പിച്ച അച്ഛന് 107 വര്‍ഷം തടവ്

പത്തനംതിട്ട: സ്വകാര്യഭാഗങ്ങളില്‍ ഡ്രില്ലിങ് ബിറ്റ് കുത്തിക്കയറ്റി മകളെ പീഡിപ്പിച്ച അച്ഛന്‍. അതും സംഭവം നടന്നത് നമ്മുടെ കേരളത്തിലാണെന്ന് സത്യമാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. എട്ടാംക്ലാസില്‍ പഠിക്കുന്ന മകളെ ശാരീരിക, ലൈംഗികപീഡനങ്ങള്‍ക്ക് ഇരയാക്കിയെന്ന കേസില്‍ അച്ഛന് 107 വര്‍ഷം കഠിനതടവും നാലുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്‌സോ കോടതി ജഡ്ജി ജയകുമാര്‍ ജോണിന്റേതാണ് വിധി.

കുമ്പഴ സ്വദേശിയെയാണ് ശിക്ഷിച്ചത്. 40 ശതമാനം മാനസിക വെല്ലുവിളിയുള്ള മകള്‍ ഇയാള്‍ക്കൊപ്പം വീട്ടില്‍ താമസിക്കുമ്പോഴാണ് പീഡിപ്പിച്ചത്. 2020ലാണ് സംഭവം.

കുട്ടിയുടെ അമ്മ നേരത്തേ ഇവരെ ഉപേക്ഷിച്ചുപോയതാണ്. കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ഇരുമ്പ് ഡ്രില്ലിങ് ബിറ്റ് കുത്തിയിറക്കിയതുള്‍പ്പെടെ അതിക്രൂരമായ പീഡനമാണ് നടത്തിയത്. നിലവിളിച്ചുകൊണ്ട് ഓടിയ പെണ്‍കുട്ടി ഒരുരാത്രി അയല്‍വീട്ടില്‍ കഴിഞ്ഞു. പിറ്റേന്ന് സ്‌കൂളിലെത്തി കരഞ്ഞുകൊണ്ടിരുന്ന കുട്ടിയോട് അധ്യാപികമാര്‍ വിവരം തിരക്കി. അങ്ങനെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ മുഖേന പോലീസ് കേസെടുക്കുകയായിരുന്നു.

പ്രിന്‍സിപ്പല്‍ പോക്‌സോ പ്രോസിക്യൂട്ടര്‍ അഡ്വ. ജെയ്‌സണ്‍ മാത്യൂസിന്റെ വാദങ്ങള്‍ കോടതി അംഗീകരിച്ചു. വിവിധ വകുപ്പുകള്‍പ്രകാരം 107 വര്‍ഷം കഠിനതടവിനാണ് ശിക്ഷയെങ്കിലും 67 വര്‍ഷം ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പിഴത്തുക പെണ്‍കുട്ടിക്ക് നല്‍കണമെന്നും ഉത്തരവിലുണ്ട്.

Similar Articles

Comments

Advertisment

Most Popular

“പ്രണയ വിലാസം തീയേറ്ററുകളിലേക്ക്

സൂപ്പർ ഹിറ്റായ " സൂപ്പർ ശരണ്യ " എന്ന ചിത്രത്തിനു ശേഷം അർജ്ജുൻ അശോകൻ,അനശ്വര രാജൻ, മമിത ബൈജു എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന " പ്രണയ വിലാസം ഫെബ്രുവരി 17ന്...

ബൃന്ദാ മാസ്റ്റർ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം തഗ്സിന്റെ ട്രെയിലർ റിലീസായി

പ്രേക്ഷകരിൽ ആകാംക്ഷയും ഉദ്വേഗവും ഉണർത്തി പ്രശസ്ത കൊറിയോഗ്രാഫർ ബ്രിന്ദാ മാസ്റ്റർ സംവിധാനം ചെയ്ത തഗ്‌സിന്റെ ട്രൈലെർ റിലീസായി. ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പൂർണമായ ട്രെയ്ലർ ദുൽഖർ സൽമാൻ, വിജയ് സേതുപതി, കീർത്തി സുരേഷ്...

ധോണി എന്റർടെയ്ൻമെന്റിന്റെ ആദ്യ ചിത്രമായ ‘എൽ.ജി.എം’ ചിത്രീകരണം ആരംഭിച്ചു !

സാക്ഷിയും മഹേന്ദ്ര സിംഗ് ധോണിയുടെ പ്രൊഡക്ഷൻ ഹൗസായ ധോണി എന്റർടെയ്ൻമെന്റും ചേർന്ന് നിർമ്മിക്കുന്ന 'എൽ.ജി.എം' ന്റെ ചിത്രീകരണം ഇന്ന് മുതൽ ആരംഭിച്ചു, ഇന്ന് ചെന്നൈയിൽ വെച്ച് പൂജാ ചടങ്ങുകളോടെ ആയിരുന്നു ചിത്രീകരണത്തിന്...