ലോകകപ്പിനു മുന്‍പുള്ള അവസാന സന്നാഹ മത്സരത്തില്‍ പോര്‍ച്ചുഗല്ലിനും സ്‌പെനിനും ജയം

കുവൈത്ത്: ലോകകപ്പിനു മുന്‍പുള്ള അവസാന സന്നാഹ മത്സരത്തില്‍ വമ്പന്‍ താരനിരയുമായി ഇറങ്ങിയ ബല്‍ജിയത്തിനെ സൂപ്പര്‍ താരം മുഹമ്മദ് സലായുടെ അസിസ്റ്റിലൂടെ ഈജിപ്ത് അട്ടിമറിച്ചു (2–1). കെവിന്‍ ഡിബ്രൂയ്‌നെയുടെ പിഴവ് മുതലാക്കിയ മുസ്തഫ മുഹമ്മദിലൂടെയാണ് ഈജിപ്ത് ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ബല്‍ജിയത്തിന്റെ പ്രതിരോധനിരയെ കബിളിപ്പിച്ച് സാല നല്‍കിയ പാസ് ട്രെസഗെ ഗോളാക്കി മാറ്റി. ലൂയിസ് ഓപെന്‍ഡ 76–ാം മിനിറ്റില്‍ ബല്‍ജിയത്തിന്റെ ഏക ഗോള്‍ നേടി.

ബ്രൂണോ മികവില്‍ പോര്‍ച്ചുഗല്‍

ലിബ്‌സണ്‍ന്മ സ്വന്തം ടീമിനെ യാത്രയാക്കാന്‍ ലിബ്‌സണിലെ അല്‍വാല്‍ദേ സ്‌റ്റേഡിയത്തില്‍ നിറഞ്ഞ ആരാധകരെ പോര്‍ച്ചുഗല്‍ താരങ്ങള്‍ നിരാശരാക്കിയില്ല. മധ്യനിരതാരം ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഇരട്ട ഗോളില്‍ നൈജീരിയയ്‌ക്കെതിരായ ഒരുക്ക മത്സരത്തില്‍ പോര്‍ച്ചുഗലിന് മികച്ച ജയം (4–0). അസുഖം മൂലം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതിരുന്ന മത്സരത്തില്‍ ബ്രൂണോ ഫെര്‍ണാണ്ടസാണ് ടീമിനെ നയിച്ചത്. പോര്‍ച്ചുഗല്‍ 9–ാം മിനിറ്റില്‍ തന്നെ ബ്രൂണോയിലൂടെ മുന്നിലെത്തി. 35–ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റിയും ബ്രൂണോ ലക്ഷ്യത്തിലെത്തിച്ചു. 82–ാം മിനിറ്റില്‍ ഗോണ്‍സാലോ റാമോസിലൂടെ മൂന്നാം ഗോളും 84–ാം മിനിറ്റില്‍ ജാവോ മാരിയോ നാലാം ഗോളും നേടി.

യുവ ശക്തിയായി സ്‌പെയിന്‍ !

യുവതാരങ്ങളുടെ മികവില്‍ ജോര്‍ദാനെതിരെ നടന്ന സന്നാഹമത്സരത്തില്‍ സ്‌പെയിനിന് ജയം (3–1). സ്‌പെയിനിനായി അന്‍സു ഫാറ്റി, ഗാവി, നിക്കോ വില്യംസ് എന്നിവര്‍ ഗോള്‍ നേടി. ജോര്‍ദാനിലെ അമ്മാന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ തുടക്കം മുതലേ ആക്രമിച്ചു കളിച്ച സ്‌പെയിന്‍ 13–ാം മിനിറ്റില്‍ അന്‍സു ഫാറ്റിയിലൂടെ മുന്നിലെത്തി. ഗാവി 56–ാം മിനിറ്റിലും നിക്കോ വില്യംസ് 84–ാം മിനിറ്റിലും ഗോളുകള്‍ നേടി. അധിക സമയത്ത് ഹംസ അല്‍ ദാര്‍ദോറിലൂടെ ജോര്‍ദാന്‍ ഒരു ഗോള്‍ നേടി.

Similar Articles

Comments

Advertisment

Most Popular

മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ് ഗംഭീര സിനിമയെന്ന് ഒറിജിനൽ കണ്ണൂർ സ്‌ക്വാഡ് ടീമംഗങ്ങൾ

പ്രേക്ഷകർ വൻ വിജയമാക്കിയ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ് കാണാൻ എസ്.ശ്രീജിത്ത് IPS തീയേറ്ററിലെത്തി ഒറിജിനൽ സ്‌ക്വാഡ് അംഗങ്ങൾ. കൊച്ചി വനിതാ തിയേറ്ററിലെത്തിയ ഒറിജിനൽ ടീമംഗങ്ങൾ സിനിമ ഗംഭീരമാണെന്ന് അഭിപ്രായപ്പെട്ടു. സിനിമ...

മക്കളെ കട്ടിപ്പിടിച്ച് അമ്മ തീകൊളുത്തി; രക്ഷിക്കാന്‍ ശ്രമിച്ച പിതാവുള്‍പ്പെടെ 4 മരണം

വില്ലുപുരം: തമിഴ്‌നാട്ടില്‍ തീകൊളുത്തി അമ്മയും രണ്ടു പെണ്‍കുട്ടികളും മുത്തട്ഠനും മരിച്ചു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതിയുടെ പിതാവ് ശ്വാസംമുട്ടി മരിക്കുകയായിരുന്നു. എം. ദ്രവിയം (38) അഞ്ചും മൂന്നും വയസ്സുള്ള പെണ്‍കുട്ടികള്‍, പിതാവ് പൊന്നുരംഗം (78)...

ഫുട്പാത്തിലൂടെ നടക്കുകയായിരുന്ന ദമ്പതികളെ നടന്റെ കാറിടിച്ചു; ഭാര്യ മരിച്ചു, ഭര്‍ത്താവിന് ഗുരുതര പരുക്ക്; അറസ്റ്റില്‍

ബെംഗളൂരു∙ കന്നട നടൻ നാഗഭൂഷണ ഓടിച്ച കാറിടിച്ച് നാൽപ്പത്തിയെട്ടുകാരിയായ സ്ത്രീ മരിച്ചു. ഭർത്താവിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം. വസന്തപുരയില്‍ ഫുട്‍പാത്തിലൂടെ നടക്കുകയായിരുന്ന ദമ്പതികളായ എസ്. പ്രേമ...