കൊച്ചിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് നേരേ ലൈംഗികാതിക്രമം; അധ്യാപകനെതിരേ പോക്‌സോ കേസ്

കൊച്ചി: പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ അധ്യാപകനെതിരേ പോലീസ് കേസെടുത്തു. പട്ടിമറ്റം സ്വദേശിയായ കിരണിനെതിരേയാണ് തൃപ്പുണിത്തുറ പോലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്.

കലോത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹനത്തില്‍വെച്ച് അധ്യാപകന്‍ ലൈംഗികാതിക്രമം നടത്തിയെന്നാണ് വിദ്യാര്‍ഥിനിയുടെ പരാതി. കഴിഞ്ഞദിവസം നടന്ന സംഭവം സുഹൃത്തുക്കളോടാണ് പെണ്‍കുട്ടി ആദ്യം വെളിപ്പെടുത്തിയത്. പിന്നാലെ ഇവര്‍ സ്‌കൂളിലെ കൗണ്‍സലറെ വിവരം അറിയിക്കുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. അതേസമയം, പ്രതിയായ അധ്യാപകന്‍ ഒളിവില്‍പോയിരിക്കുകയാണെന്നും ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.

കൊച്ചി നഗരത്തില്‍ ഓടുന്ന കാറില്‍ മോഡല്‍ കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്

Similar Articles

Comments

Advertismentspot_img

Most Popular