കൊച്ചി നഗരത്തില്‍ ഓടുന്ന കാറില്‍ മോഡല്‍ കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്

കൊച്ചി: കൊച്ചി നഗരത്തില്‍ ഓടുന്ന കാറില്‍ 19 വയസ്സുകാരിയായ മോഡല്‍ കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ പ്രതികളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. മൂന്ന് പുരുഷന്മാരേയും രാജസ്ഥാന്‍ സ്വദേശിയായ സ്ത്രീയേയുമാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. കാക്കനാട് താമസിക്കുന്ന കാസര്‍കോട് സ്വദേശിയായ യുവതിയാണ് ബലാത്സംഗത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂര്‍ സ്വദേശികളായ മൂന്നു യുവാക്കളേയും ഒരു സ്ത്രീയേയുമാണ് കൊച്ചി സിറ്റി സൗത്ത് പോലീസ് പിടികൂടിയത്.

പോലീസ് പറയുന്നത്: വ്യാഴാഴ്ച രാത്രി എട്ടരയോടെ കൊച്ചി ഷിപ്പ്‌യാഡിനു സമീപത്തെ ഒരു ബാറില്‍ യുവാക്കള്‍ക്കും ഒരു സ്ത്രീക്കുമൊപ്പം യുവതി എത്തി. പത്തുമണിയോടെ ബാറില്‍ യുവതി കുഴഞ്ഞു വീണു. താമസസ്ഥലത്തേക്ക് എത്തിക്കാമെന്നു പറഞ്ഞ് യുവാക്കള്‍ ഇവരെ കാറില്‍ കയറ്റി. സുഹൃത്തായ സ്ത്രീ ഈ സമയം കാറില്‍ കയറിയില്ല. തുടര്‍ന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാറുമായി കറങ്ങിയ യുവാക്കള്‍ യുവതിയെ മാറിമാറി ബലാത്സംഗം ചെയ്തു. ഒടുവില്‍ കാക്കനാട്ടെ അവരുടെ താമസസ്ഥലത്ത് ഇറക്കിവിട്ടു. കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി വെള്ളിയാഴ്ച സുഹൃത്തിനെ അറിയിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. തുടര്‍ന്ന് സൗത്ത് പോലീസില്‍ പരാതി നല്‍കി. അവശനിലയിലായ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.

https://youtu.be/f45t5GzPKh0

യുവതിയും യുവാക്കളും മദ്യപിച്ച ബാറില്‍ പോലീസ് പരിശോണ്ടധനടത്തി. ഇവിടെ യുവാക്കള്‍ നല്‍കിയ തിരിച്ചറിയല്‍ രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തി. ഡി.ജെ. പാര്‍ട്ടി നടക്കുന്ന ബാറുകളില്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. തുടര്‍ന്ന് യുവതിയുടെ സ്ത്രീ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.

ഇതോടെയാണ് കൊടുങ്ങല്ലൂര്‍ സ്വദേശികളായ മൂന്ന് യുവാക്കളാണിവരെന്ന് കണ്ടെത്തിയത്. ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. പ്രതികള്‍ യുവതിയുമായി സഞ്ചരിച്ച കാര്‍ പിടിച്ചെടുത്തിട്ടുണ്ട്. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് യുവതി ആദ്യം ചികിത്സ തേടിയത്. പോലീസ് ഇടപെട്ട് ഇവരെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പ്രതികളെ വിശദമായി പോലീസ് ചോദ്യം ചെയ്തുവരികയാണ്.

45 മിനിറ്റോളം സഞ്ചരിക്കുന്ന വാഹനത്തിൽ കൂട്ടബലാൽസംഗം; സുഹൃത്തുക്കളെന്ന് സൂചന

Similar Articles

Comments

Advertismentspot_img

Most Popular