സഹോദരിമാരെ പീഡിപ്പിക്കാൻ ശ്രമിച്ച പൊലീസുകാരന്റെ ലുക്ക്‌ ഔട്ട്‌ നോട്ടിസ് ഇറക്കും

സഹോദരിമാരെ പീഡിപ്പിക്കാൻ ശ്രമിച്ച പൊലീസുകാരന്റെ ലുക്ക്‌ ഔട്ട്‌ നോട്ടിസ് ഇറക്കാൻ അന്വേഷണ സംഘം. കോഴിക്കോട് കോടഞ്ചേരി സ്റ്റേഷനിലെ സിപിഒ വിനോദ് കുമാറിന്റെ ലുക്ക്‌ ഔട്ട്‌ നോട്ടീസ് ആണ് ഇറക്കുന്നത്.

പെൺകുട്ടികളുടെ അമ്മയെ പീഡിപ്പിച്ചതിനും ഭ്രൂണഹത്യയ്ക്കും മർദനത്തിനും ഇയാൾക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. കുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഇയാൾക്കെതിരെ പോക്സോ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. കഴിഞ്ഞ മാസം 13 മുതൽ മെഡിക്കൽ ലീവ് എടുത്ത ഇയാൾ ഒളിവിൽ പോകുകയായിരുന്നു. വകുപ്പ് തല അന്വേഷണം നടത്തിയ വടകര റൂറൽ എസ്.പി. ഒളിവിൽ പോയ വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്തിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular