കൊറോണ വൈറസ് : ആളുകളെ വീട്ടിലിരുത്താന്‍ പുതിയ തന്ത്രം , ഫലം കണ്ടുവെന്ന് പോലീസ്

ഇതിലും നന്നായി എങ്ങനെയാണ് ജനങ്ങലെ പറഞ്ഞ് മനസിലാക്കുക. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം ലോക്ക്ഡൗണ്‍ ചെയ്തിരിക്കുകയാണ്. ജനങ്ങളോട് കഴിവതും വീടിനുള്ളില്‍ തന്നെ തുടരാനാണ് അധികൃതര്‍ ആവശ്യപ്പെടുന്നത്. ലോക്ക് ഡൗണ്‍ നിയമം ലംഘിച്ച് പുറത്തിറങ്ങുന്നവരെ നിയന്ത്രിക്കാന്‍ കര്‍ശന സംവിധാനങ്ങളുമുണ്ട്. ഇത്രയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും പലസ്ഥലങ്ങളിലും ജനങ്ങള്‍ ലോക്ക് ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്നുണ്ട്. ഇത്തരക്കാരെ ബോധവത്കരിക്കാന്‍ ഒരു പുതിയ മാര്‍ഗം തേടിയിരിക്കുകയാണ് ചെന്നൈ പൊലീസ്.

കൊറോണ വൈറസ് പോലെ രൂപകല്‍പ്പന ചെയ്ത ഒരു ഹെല്‍മറ്റ് അണിഞ്ഞാണ് പൊലീസ് ഇപ്പോള്‍പരിശോധനയ്ക്കായി നില്‍ക്കുന്നത്.. നിലവിലെ സാഹചര്യത്തില്‍ വീട്ടില്‍ തന്നെ ഇരിക്കുന്നതിന്റെ പ്രാധാന്യം മനസിലാക്കിക്കൊടുക്കുന്നതിനാണ് ഇത്തരമൊരു ‘പ്രത്യേക’ ആശയം രൂപപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഈ തന്ത്രം ഫലം കണ്ടുവെന്നും പൊലീസുകാര്‍ പറയുന്നു.

‘എല്ലാ നടപടികളും സ്വീകരിച്ചിട്ടും ആളുകള്‍ പുറത്ത് കറങ്ങി നടക്കുന്നത് തുടരുകയാണ്.. ഇക്കാര്യത്തെ പൊലീസ് എത്രമാത്രം ഗൗരവത്തോടെയാണ് സമീപിക്കുന്നതെന്ന് ആളുകള്‍ക്ക് ബോധ്യപ്പെടാനാണ് ഈ കൊറോണ ഹെല്‍മറ്റ്. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാനുള്ള ശ്രമം. ഈ ഹെല്‍മറ്റ് കാണുമ്പോള്‍ ആളുകള്‍ക്ക് ആ രോഗത്തിന്റെ ഭീകരത മനസില്‍ വരും.. പ്രത്യേകിച്ച് കുട്ടികള്‍ക്ക്.. അവരാണ് ഇത് കണ്ട് ശക്തമായി പ്രതികരിക്കുന്നത്.. ഹെല്‍മറ്റ് കണ്ട ഉടന്‍ അവര്‍ വീട്ടുകാരോട് തിരികെ വീട്ടിലേക്ക് പോകാം എന്നു പറയും..’ പൊലീസ് ഉദ്യോഗസ്ഥനായ രാജേഷ് ബാബു വ്യക്തമാക്കി.

<blockquote class=”twitter-tweet”><p lang=”en” dir=”ltr”>An Indian traffic policeman has taken coronavirus awareness to new levels by hitting the streets clad in a newly-devised accessory: the 'coronahelmet' <a href=”https://t.co/Wh8loNzTfu”>pic.twitter.com/Wh8loNzTfu</a></p>— Reuters (@Reuters) <a href=”https://twitter.com/Reuters/status/1243894358840979456?ref_src=twsrc%5Etfw”>March 28, 2020</a></blockquote> <script async src=”https://platform.twitter.com/widgets.js” charset=”utf-8″></script>

Similar Articles

Comments

Advertisment

Most Popular

നിരീക്ഷണത്തില്‍ കഴിയുന്നവരോട് അടുത്തിടപഴകിയശേഷം വീട്ടുകാര്‍ മറ്റുവീടുകള്‍ സന്ദര്‍ശിക്കുന്നു

കൊവിഡ് 19 രോഗ വ്യാപനം തടയുന്നതിനായി വീടുകളില്‍ നിരീക്ഷണം നിര്‍ദേശിച്ചവര്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നുണ്ടോ എന്ന് കണ്ടെത്താന്‍ പൊലീസ് മിന്നല്‍ പരിശോധന നടത്തുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ഇതിനായി ബൈക്ക്...

വാറങ്കലില്‍ കൂട്ടക്കൊലയില്‍ നിര്‍ണായക വഴിത്തിരിവ്; ഒരു കൊല മറയ്ക്കാന്‍ കൊന്നുതള്ളിയത് ഒന്‍പത് പേരെ

വാറങ്കല്‍ തെലങ്കാനയിലെ വാറങ്കലില്‍ ഒരു കുടുംബത്തിലെ ആറു പേരടക്കം ഒമ്പത് പേരെ കൊന്നു കിണറ്റില്‍ തള്ളിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. ഒരു കൊലപാതകം മറയ്ക്കാനാണ് മുഖ്യപ്രതി സഞ്ജയ് കുമാര്‍ യാദവ് ഒമ്പതു പേരെ...

മദ്യവില്‍പന ; ബുധനാഴ്ച രാവിലെ ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ എത്താന്‍ ഉപഭോക്താക്കള്‍ക്ക് എസ്എംഎസ്

കോട്ടയം : മദ്യവില്‍പന ബുധനാഴ്ച കഴിഞ്ഞ് ആരംഭിക്കാനിരിക്കെ ബുധനാഴ്ച രാവിലെ ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ എത്താന്‍ ഉപഭോക്താക്കള്‍ക്ക് എസ്എംഎസ് വഴി നിര്‍ദേശം. എസ്എംഎസ് വഴി മദ്യം വാങ്ങാന്‍ ബുക്ക് ചെയ്തവര്‍ക്കാണ് എത്തേണ്ട ഔട്ട്‌ലെറ്റിന്റെ വിശദാംശങ്ങള്‍...