അമ്മ മുന്നോട്ടെടുത്ത കാറിടിച്ച് കോഴിക്കോട് മൂന്നര വയസുകാരി മരിച്ചു

കോഴിക്കോട്: കൊടുവള്ളിയില്‍ മാതാവ് മുന്നോട്ടെടുത്ത കാറിടിച്ച് മൂന്നര വയസ്സുകാരി മരിച്ചു. ഈങ്ങാപ്പുഴ പടിഞ്ഞാറേ മലയില്‍ റഹ്‌മത് മന്‍സിലില്‍ നസീറിന്റെയും കൊടുവള്ളി നെല്ലാങ്കണ്ടി സ്വദേശിനി ലുബ്‌ന ഫെബിന്റെയും മകളായ മറിയം നസീര്‍ ആണ് മരിച്ചത്.

നെല്ലാങ്കണ്ടിയിലെ വീട്ടുമുറ്റത്ത് വെള്ളിയാഴ്ച രാവിലെ ആയിരുന്നു അപകടം. ഉടന്‍ തന്നെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും അല്‍പ സമയത്തിനകം മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കുമാറ്റി

Similar Articles

Comments

Advertismentspot_img

Most Popular