ഭര്‍ത്താവിന്റെ ഐശ്വര്യത്തിനായി ഉപവാസം: യുവാവ് മറ്റൊരു സ്ത്രീയുമായി മാര്‍ക്കറ്റില്‍, ഭാര്യയുടെ വക അടി (വിഡിയോ)

ന്യൂഡല്‍ഹി : ഭര്‍ത്താവിന്റെ ഐശ്വര്യത്തിനായി സ്ത്രീകള്‍ വീട്ടില്‍ ഉപവാസം അനുഷ്ഠിക്കുന്ന കര്‍വ ചൗത് ദിനത്തില്‍ പെണ്‍സുഹൃത്തിനൊപ്പം ഷോപ്പിങ് നടത്തുകയായിരുന്ന ഭര്‍ത്താവിനെ മാര്‍ക്കറ്റില്‍ നാട്ടുകാരുടെ മുന്‍പിലിട്ടു തല്ലിച്ചതച്ച് ഭാര്യയും സുഹൃത്തുക്കളും. ഗാസിയാബാദിലാണു സംഭവം. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പെണ്‍സുഹൃത്തുമൊത്ത് മാര്‍ക്കറ്റിലൂടെ നടക്കവേ, പൊടുന്നനെ യുവാവിന്റെ മുന്നില്‍ ഭാര്യ പ്രത്യക്ഷപ്പെട്ടു. ഇവര്‍ ഭര്‍ത്താവിന്റെ കോളറിനു പിടിക്കുകയും തുരുതുരാ അടിക്കുകയുമായിരുന്നു. കൂടെ കൂട്ടുകാരികളും യുവാവിനെ മര്‍ദിക്കാന്‍ കൂടി.

എന്താണു സംഭവമെന്ന് അറിയാതെ നാട്ടുകാര്‍ ഇവര്‍ക്കു ചുറ്റും കൂടിനില്‍ക്കുന്നതും വിഡിയോയില്‍ കാണാം. യുവാവിനെ മര്‍ദിക്കുന്നതു തടയാന്‍ ശ്രമിച്ച പെണ്‍സുഹൃത്തിനെയും സംഘം അടിക്കുന്നുണ്ട്. ഇതിനിടെ, കടയ്ക്കു പുറത്തിറങ്ങി വഴക്കു തീര്‍ക്കാന്‍ കടയുടമ ആവശ്യപ്പെട്ടു. സംഭവത്തിനു പിന്നാലെ യുവതി പൊലീസില്‍ പരാതി നല്‍കി. ഭര്‍ത്താവുമായി വഴക്കിട്ട് മാതാപിതാക്കളുടെ കൂടെയായിരുന്നു യുവതി കഴിഞ്ഞിരുന്നത്.

അമ്മയോടൊപ്പം ഷോപ്പിങ്ങിന് എത്തിയപ്പോഴാണ് അവിചാരിതമായി ഭര്‍ത്താവിനെ മറ്റൊരു സ്ത്രീക്കൊപ്പം കണ്ടതും മര്‍ദനം തുടങ്ങിയതും. കാര്‍ത്തിക മാസത്തിലെ ‘കര്‍വ ചൗത്’ എന്ന വിശേഷ ദിവസത്തിലായിരുന്നു സംഭവം. ഹിന്ദു ആചാരപ്രകാരം, വിവാഹിതരായ സ്ത്രീകള്‍ ഭര്‍ത്താവിന്റെ ഐശ്വര്യത്തിനായി ഉപവാസം അനുഷ്ഠിക്കുകയും പ്രാര്‍ഥനയില്‍ മുഴുകുകയും ചെയ്യുന്ന ദിവസമാണിത്. അന്നേ ദിവസം പെണ്‍സുഹൃത്തുമായി ഭര്‍ത്താവ് കറങ്ങി നടന്നതാണു സ്ത്രീയെ പ്രകോപിപ്പിച്ചത് എന്നാണ് പൊലീസ് പറയുന്നത്.

Similar Articles

Comments

Advertisment

Most Popular

ഇന്ത്യയിലെ മികച്ച ആദ്യ പത്ത് സ്ത്രീസൗഹൃദ തൊഴിലിടങ്ങളില്‍ ഇടംനേടി ഫെഡറല്‍ ബാങ്ക്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും മികച്ച ആദ്യ പത്ത് സ്ത്രീ സൗഹൃദ തൊഴിലിടങ്ങളിലൊന്നായി ഫെഡറല്‍ ബാങ്ക്. ഗ്രേറ്റ് പ്ലേസ് റ്റു വര്‍ക്ക് തയാറാക്കിയ ഏറ്റവും പുതിയ പട്ടികയിലാണ് ഈ നേട്ടം. ബഹുരാഷ്ട്ര കമ്പനികള്‍ക്കൊപ്പം ആദ്യ...

എയര്‍ടെല്ലിന് 50 മില്ല്യണ്‍ 5ജി ഉപഭോക്താക്കള്‍

തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാവായ ഭാരതി എയര്‍ടെല്ലിന്റെ (എയര്‍ടെല്‍) എയര്‍ടെല്‍ 5ജി പ്ലസിന് 50 ലക്ഷം യൂണീക്ക് 5ജി ഉപഭോക്താക്കള്‍ തികഞ്ഞുവെന്ന് കമ്പനി അധികൃതര്‍ സെപ്തംബര്‍ 30-ന് അറിയിച്ചു. എയര്‍ടെല്‍...

വിഷ്ണു മഞ്ചുവിന്റെ ഡ്രീം പ്രോജക്ട് ‘കണ്ണപ്പ’; പ്രഭാസും മോഹൻലാലും

വിഷ്ണു മഞ്ചുവിന്റെ പാൻ ഇന്ത്യൻ ചിത്രം 'കണ്ണപ്പ' ഷൂട്ടിങ്ങ് തുടങ്ങുന്നതിന് മുൻപ് തന്നെ വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്. സിനിമ മേഖലയെയും ആരാധകരെയും ഒരുപോലെ ആവേഷത്തിലാഴ്ത്തുകയാണ് ചിത്രം. ചിത്രത്തിൽ പ്രഭാസ് ഭാഗമാകുന്നു എന്ന വാർത്ത...