സ്ത്രീകളുടെ പച്ചമാംസത്തില്‍ കത്തിയാഴ്ത്തി അതില്‍ ആനന്ദം കണ്ടെത്തി, ജീവനുള്ള ശരീരത്തില്‍നിന്ന് രക്തം ചീറ്റിയൊഴുകുന്നതു കണ്ട് ആഹ്ലാദിച്ച കൊടുംകുറ്റവാളി

കൊച്ചി: ജീവനുള്ള ശരീരത്തില്‍നിന്ന് രക്തം ചീറ്റിയൊഴുകുന്നതുകണ്ട് ഉന്മാദവാനായിനിന്ന കൊടുംകുറ്റവാളി. സ്ത്രീകളുടെ പച്ചമാംസത്തില്‍ കത്തിയാഴ്ത്തി അതില്‍ ആനന്ദം കണ്ടെത്തുന്ന ലൈംഗിക മനോവൈകൃതവും സാഡിസവുമെല്ലാം ഇടകലര്‍ന്ന അത്യപൂര്‍വവ്യക്തിത്വം.

ഹോളിവുഡ് ഹൊറര്‍ സിനിമകള്‍പോലും ലജ്ജിച്ച് തലതാഴ്ത്തുന്ന തിരക്കഥയും ആസൂത്രണവുമാണിയാളുടേത്. എല്ലാ അര്‍ഥത്തിലും സൈക്കോപാത്തായിരുന്നു മുഹമ്മദ് ഷാഫിയെന്ന് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു വ്യക്തമാക്കുന്നു.

സാമ്പത്തികലാഭം ലക്ഷ്യമിട്ട് ഏതു കുറ്റകൃത്യവും ചെയ്യാന്‍ മടിയില്ലാത്തയാളാണ് ഷാഫി. അതിനുള്ള അവസരമൊരുക്കാന്‍ എന്തു കഥയുമുണ്ടാക്കി ലക്ഷ്യത്തിലെത്തും. ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ ഇരയെയും സാമ്പത്തിക നേട്ടം ഉറപ്പിക്കാന്‍ കൂട്ടുപ്രതികളെയും കൈയിലെടുക്കും. ഒരേസമയം സിദ്ധനും ഏജന്റുമായി വേഷമിട്ട ഷാഫിയുടെ ഇടപാടുകളത്രയും ദുരൂഹം.

ഓരോയിടത്തും വ്യത്യസ്ത വേഷത്തില്‍ ഷാഫി നിറഞ്ഞുനിന്നു. ഷാഫി, റഷീദ് തുടങ്ങിയ പേരുകളിലായിരുന്നു പെരുമ്പാവൂര്‍ സ്വദേശി മുഹമ്മദ് ഷാഫിയെന്ന കുറ്റവാളിയുടെ പകര്‍ന്നാട്ടം.

ഇതുവരെ മുഹമ്മദ് ഷാഫിയുടെ പേരില്‍ കണ്ടെത്തിയത് എട്ടു കേസുകളാണ്. കൊച്ചി നഗരത്തിലെ അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ ഇടനിലക്കാരനായും പ്രവര്‍ത്തിച്ചു. 16ാം വയസ്സില്‍ വീടുവിട്ടിറങ്ങിയ ഇയാള്‍ ചെയ്യാത്ത ജോലിയും ജീവിക്കാത്ത ജില്ലയുമില്ലെന്ന് കമ്മിഷണര്‍ പറയുന്നു. ഹോട്ടല്‍ നടത്തിപ്പ്, ലോറി ഓട്ടം, വണ്ടിനന്നാക്കല്‍, െ്രെഡവിങ് ഇങ്ങനെ പല പരിപാടികള്‍ പലസ്ഥലങ്ങളില്‍ താമസിച്ചു ചെയ്യുന്നുണ്ട്.

2020 ഓഗസ്റ്റ് അഞ്ചിനായിരുന്നു ഇതിനുമുന്പുള്ള ഷാഫിയുടെ ക്രൂരകൃത്യം. മുറുക്കാന്‍ വാങ്ങാനെത്തിയ വയോധികയെയാണ് പീഡിപ്പിച്ചത്. ലോറി െ്രെഡവറായാണ് ഷാഫി പുത്തന്‍കുരിശിലെത്തിയത്. ശരീരം മുഴുവന്‍ മുറിവേറ്റ നിലയിലായിരുന്നു വയോധിക. ബലാത്സംഗത്തിനും കൊലപാതകശ്രമത്തിനും പോലീസ് കേസെടുത്തിരുന്നു.

വയോധികയെ പീഡിപ്പിച്ച ഷാഫിയെ നാട്ടുകാര്‍ കൈയുംകാലും കെട്ടിയാണ് പോലീസിന് കൈമാറിയത്. പുത്തന്‍കുരിശ് പോലീസ് എടുത്ത ബലാത്സംഗക്കേസാണ് ഇയാളുടെ പേരില്‍ മുമ്പുണ്ടായിരുന്ന ഏക ക്രിമിനല്‍ കേസ്.

തിരുവല്ലയില്‍ നടത്തിയ ക്രൂരതയ്ക്ക് സമാനമായ സംഭവമായിരുന്നു അന്നു പുത്തന്‍കുരിശില്‍ നടന്നത്. വയോധികയുടെ സ്വകാര്യഭാഗത്തും ദേഹമാസകലവും കത്തികൊണ്ട് മുറിവേല്‍പ്പിച്ചു. പുത്തന്‍കുരിശിലെയും തിരുവല്ലയിലെയും സംഭവങ്ങള്‍ തമ്മിലുള്ള ബന്ധവും പോലീസ് പരിശോധിക്കുന്നുണ്ട്.

ഷാഫിയുടെ ക്രൂരകൃത്യങ്ങളുടെ കഥ ഇതുകൊണ്ട് അവസാനിച്ചോ? ഇല്ലെന്ന സൂചനയാണ് പോലീസ് നല്‍കുന്നത്. ജില്ലയില്‍ മുമ്പും സ്ത്രീകള്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിയെ പിടികൂടിയിട്ടില്ല. കോതമംഗലത്ത് മൂന്നു സ്ത്രീകള്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍ വ്യത്യസ്തസമയങ്ങളില്‍ കൊല്ലപ്പെട്ട സംഭവങ്ങളുണ്ടായിട്ടുണ്ട്. ആ പ്രതികളെയും കണ്ടെത്താനായിട്ടില്ല.

Similar Articles

Comments

Advertismentspot_img

Most Popular