മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന വെളിപ്പെടുത്തതുമായി പ്രതികള്‍; അതിക്രൂരമായ നരബലിക്ക് ശേഷം ആ മാംസം ഭക്ഷിച്ചു; മാംസം കഴിച്ചത് ആയുരാരോഗ്യത്തിന് വേണ്ടി

കൊച്ചി: ഇലന്തൂരില്‍ നരബലിക്ക് ഇരയാക്കിയ സ്ത്രീകളുടെ മാംസം ഭക്ഷിച്ചുവെന്ന് പ്രതികളായ ദമ്പതികള്‍. പത്മത്തെയും റോസ്‌ലിയെയും കൊന്ന് അവരുടെ മാംസം കഴിച്ചത് ആയുരാരോഗ്യത്തിന് വേണ്ടിയാണെന്നും ഷാഫിയുടെ നിര്‍ദേശപ്രകാരമാണെന്നും ഭഗവല്‍സിങും ലൈലയും പൊലീസിനോട് വെളിപ്പെടുത്തി. ഇന്നലെ വീട്ടിലെത്തിച്ചുള്ള ചോദ്യംചെയ്യലിലാണ് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പ്രതികള്‍ നടത്തിയത്.

അതേസമയം കേരളത്തെ നടുക്കിയ രണ്ട് സ്ത്രീകളെ നരബലി നല്‍കിയ കേസിലെ പ്രതി മുഹമ്മദ് ഷാഫി കോലഞ്ചേരിയില്‍ 75കാരിയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി . രണ്ട് വര്‍ഷം മുമ്പ്, 2020 ആഗസ്റ്റിലായിരുന്നു ക്രൂര പീഡനം നടന്നത്. പ്രതി വൃദ്ധയെ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഈ കേസില്‍ അറസ്റ്റിലായ മുഹമ്മദ് ഷാഫി ഒരു വര്‍ഷത്തിന് ശേഷമാണ് ജാമ്യത്തിലിറങ്ങിയത്. മുറുക്കാന്‍ വാങ്ങാനെത്തിയ വയോധികയെയാണ് അന്ന് ലോറി െ്രെഡവറായാണ് ഷാഫി പീഡിപ്പിച്ചത്.

കേസിലെ രണ്ടാം പ്രതിയുടെ വീട് കേന്ദ്രീകരിച്ച് നടക്കുന്ന അനാശ്യാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ് വയോധികക്ക് ക്രൂരമായ പീഡനമേല്‍ക്കേണ്ടി വന്നത്. ഓമനയുടെ വീട്ടിലെത്തിയ വയോധികയെ മുഹമ്മദ് ഷാഫി ബലാത്സംഗം ചെയ്തശേഷം ശരീരമാസകലം ബ്ലേഡ് കൊണ്ട് മുറിവേല്‍പ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവശേഷം ഒളിവില്‍ പോയ ഒന്നാം പ്രതി മുഹമ്മദ് ഷാഫിയെ പുത്തന്‍കുരിശ് സി.ഐയുടെ നേതൃത്വത്തില്‍ ചെമ്പറക്കിയില്‍നിന്നും ഓടിച്ചിട്ടുപിടികൂടുകയായിരുന്നു. ഒന്നും രണ്ടും പ്രതികള്‍ വയോധികയെ ആക്രമിക്കുന്നതിന് കൂട്ടുനിന്നതിനാണ് ഓമനയെ പ്രതിയാക്കിയത്.

ഇലന്തൂര്‍ കേസിലെ പ്രതി മുഹമ്മദ് ഷാഫിക്കെതിരെ ആരോപണങ്ങളുമായി സുഹൃത്ത് ബിലാല്‍. മുഹമ്മദ് ഷാഫി തന്നെയും കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്നും സുഹൃത്ത് പറഞ്ഞു. മുഹമ്മദ് ഷാഫിയുടെ പേരില്‍ ഒരു സ്ത്രീയെ ചവിട്ടിക്കൊന്ന കേസുണ്ട്. സ്‌കോര്‍പിയോ വാടകക്കെടുത്തു എന്നു പറഞ്ഞ് തന്നെയും കേസില്‍ കുടുക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ബിലാല്‍ പറഞ്ഞു. കഞ്ചാവ് കച്ചവടമാണ് അയാളുടെ പ്രധാന പണി. ലോഡ് കണക്കിന് കഞ്ചാവ് ഇവിടെ ഇറക്കുന്നത്. അയാള്‍ക്ക് സ്വന്തമായി വീടില്ല, എന്നാല്‍ ബസ്, ലോറി, കാര്‍, ജീപ്പ് ,ഇതെല്ലാമുണ്ട്. ഇതൊക്കെ എങ്ങനെ വന്നെന്ന് അന്വേഷിക്കണം,’

Similar Articles

Comments

Advertisment

Most Popular

ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസ്:, ഗൂഢാലോചനയും വധശ്രമവും നിലനില്‍ക്കില്ല, 3 പ്രതികള്‍ കുറ്റക്കാര്‍

കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ മൂന്നുപേര്‍ കുറ്റക്കാരെന്ന് കണ്ണൂര്‍ സബ് കോടതി. ദീപക്, സി.ഒ.ടി നസീര്‍, ബിജു പറമ്പത്ത് എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് കേസില്‍ കണ്ണൂര്‍ സബ്...

അന്ത്യാഞ്ജലിയുമായി സിനിമാലോകവും ആരാധകരും, സംസ്കാരം ചൊവ്വാഴ്ച

കൊച്ചി: അന്തരിച്ച നടനും എംപിയുമായ ഇന്നസെന്റിനെ അവസാനമായി ഒരുനോക്ക് കാണാനും അന്ത്യാഞ്ജലിയർപ്പിക്കാനുമെത്തുന്നത് നിരവധി പേർ. രാവിലെ എട്ടുമണിമുതൽ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുദർശനത്തിലേക്കാണ് ജനപ്രവാഹം. മൃതദേഹം 11 മണിയോടെ സ്വദേശമായ ഇരിങ്ങാലക്കുടയിലേക്ക്...

ഇന്നസെന്‍റ് അന്തരിച്ചു

കൊച്ചി: മലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്നു നടൻ ഇന്നസെന്‍റ് അന്തരിച്ചു. കൊച്ചിയിലെ വി പി എസ് ലേക്‍ഷോര്‍ ഹോസ്‍പിറ്റലിലായിരുന്നു അന്ത്യം. മന്ത്രി പി രാജീവാണ് ഇന്നസെന്‍റിന്‍റെ മരണ വാർത്ത...