പദ്മത്തിന്റെ മൃതദേഹം ഒരു കുഴിയില്‍, റോസ്ലിന്റേത് പലയിടത്തായി

കൊച്ചി: ദുര്‍മന്ത്രവാദത്തിനായി രണ്ട് സ്ത്രീകളെ തട്ടിക്കൊണ്ടുപോയി വെട്ടിമുറിച്ച് കൊലപ്പെടുത്തിയ പ്രതികള്‍ പിടിയില്‍. കൊച്ചി എസ്.ആര്‍.എം റോഡ് സ്വദേശി മുഹമ്മദ് ഷാഫി (ഷാഹിന്‍), തിരുവല്ല സ്വദേശികളായ ഭഗവല്‍ സിംഗ്- ലൈല ദമ്പതികളും കസ്റ്റഡിയില്‍ ഉണ്ടെന്നാണ് സൂചന.

ഏജന്റായ ഷാഫിയാണ് സ്ത്രീകളെ പ്രലോഭിപ്പിച്ച് തിരുവല്ലയില്‍ എത്തിച്ചത്. ഭഗവത് വൈദ്യരാണ്. സ്ത്രീകളുടെ മൃതദേഹം വെട്ടിമുറിച്ച് കുഴിച്ചിട്ടത് തിരുവല്ലയിലാണെന്നാണ് പ്രതി നല്‍കിയ സൂചന. തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കൊച്ചി പൊന്നുരുന്നി പഞ്ചവടി കോളനിയിലെ പത്മം (52)യാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍. സെപതംബര്‍ 26നാണ് ലോട്ടറി കച്ചവടക്കാരിയായ ഇവരെ കാണാതായത്. തമിഴ്‌നാട് സ്വദേശിനിയാണ് ഇവര്‍ 15 വര്‍ഷമായി കൊച്ചിലാണ് താമസം. ഇവരെ ഫോണില്‍ വിളിച്ചിട്ടും കിട്ടാതെ വന്നതോടെ മകന്‍ ശെല്‍വന്‍ തമിഴ്‌നാട്ടിലെ ധര്‍മപുരിയില്‍ നിന്ന് അന്വേഷിച്ച് കൊച്ചിയില്‍ എത്തി. എന്നാല്‍ കാണാതായതോടെ മകന്‍
കടവന്ത്ര പോലീസിന് പരാതി നല്‍കുകയായിരുന്നു. അമ്മ എന്നും ഫോണില്‍ വിളിക്കാറുണ്ടായിരുന്നുവെന്നും മകന്‍ പറയുന്നു. പോലീസിന്റെ അന്വേഷണത്തില്‍ പത്മത്തിന്റെ മൊബൈല്‍ തിരുവല്ലയില്‍ ആണ് അവസാനം ലൊക്കേഷന്‍ കാണിച്ചിരുന്നത്.

കൊല്ലപ്പെട്ട മറ്റൊരു സ്ത്രീ കാലടി സ്വദേശി റോസലി (50) യെന്നാണ് സൂചന.

മൊബൈല്‍ ഫോണും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് തിരുവല്ലയില്‍ എത്തിയത്. പോലീസും പത്മയുടെ ബന്ധുക്കളും പല തവണ തിരുവല്ലയില്‍ തിരച്ചില്‍ നടത്തിയിരുന്നു. കാണാതയവരുമായി ബന്ധമുണ്ടായിരുന്ന ഏജന്റിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ദമ്പതികളുടെ പങ്ക് പുറത്തുവന്നത്. ദമ്പതികള്‍ക്ക് സമ്പദ് സമൃദ്ധിക്കും ഐശ്വര്യത്തിനും നരബലി നടത്താന്‍ പ്രേരിപ്പിച്ചുവെന്നും അതുപ്രകാരമാണ് രണ്ട് സ്ത്രീകളെ തട്ടിക്കൊണ്ടുപോയതെന്നും ഏജന്റ് അറിയിച്ചു.

പ്രതികള്‍ ചൂണ്ടിക്കാണിച്ച സ്ഥലത്ത് പോലീസിന്റെ പരിശോധനയില്‍ മനുഷ്യ ശരീര ഭാഗങ്ങള്‍ ലഭിച്ചു. രണ്ടു ദിവസമായി ഇവരെല്ലാം പോലീസിന്റെ കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. കേസിന്റെ വിശദാംശങ്ങള്‍ പിന്നീട് വ്യക്തമാക്കാമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.

കേരളത്തെ ഞെട്ടിക്കുന്ന സംഭവമെന്നാണ് പോലീസ വ്യക്തമാക്കിയത്. അസാധാരണമായ കേസാണെന്നും പോലീസ് പറയുന്നു. പത്തനംതിട്ടയ്ക്കും തിരുവല്ലയ്ക്കും ഇടയിലുള്ള ഇലന്തൂരിലുള്ള വീട്ടുവളപ്പിലാണ് മൃതദേഹങ്ങള്‍ കുഴിച്ചിട്ടിരിക്കുന്നത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കാണാതായ സ്ത്രീകഴെ കുറിച്ചും ഇതോടെ അന്വേഷണം ഊര്‍ജിതമാക്കുകയാണ്.

Similar Articles

Comments

Advertisment

Most Popular

ബൃന്ദാ മാസ്റ്റർ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം തഗ്സിന്റെ ട്രെയിലർ റിലീസായി

പ്രേക്ഷകരിൽ ആകാംക്ഷയും ഉദ്വേഗവും ഉണർത്തി പ്രശസ്ത കൊറിയോഗ്രാഫർ ബ്രിന്ദാ മാസ്റ്റർ സംവിധാനം ചെയ്ത തഗ്‌സിന്റെ ട്രൈലെർ റിലീസായി. ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പൂർണമായ ട്രെയ്ലർ ദുൽഖർ സൽമാൻ, വിജയ് സേതുപതി, കീർത്തി സുരേഷ്...

ധോണി എന്റർടെയ്ൻമെന്റിന്റെ ആദ്യ ചിത്രമായ ‘എൽ.ജി.എം’ ചിത്രീകരണം ആരംഭിച്ചു !

സാക്ഷിയും മഹേന്ദ്ര സിംഗ് ധോണിയുടെ പ്രൊഡക്ഷൻ ഹൗസായ ധോണി എന്റർടെയ്ൻമെന്റും ചേർന്ന് നിർമ്മിക്കുന്ന 'എൽ.ജി.എം' ന്റെ ചിത്രീകരണം ഇന്ന് മുതൽ ആരംഭിച്ചു, ഇന്ന് ചെന്നൈയിൽ വെച്ച് പൂജാ ചടങ്ങുകളോടെ ആയിരുന്നു ചിത്രീകരണത്തിന്...

ഇരട്ട: പ്രൊമോ സോങ് റിലീസായി

പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയാണ് മാർട്ടിൻ പ്രക്കാട്ടും ജോജു ജോർജും ഒന്നിക്കുന്ന ഇരട്ടയുടെ ട്രൈലെർ റിലീസായത്. ഇപ്പോൾ ചിത്രത്തിന്റെ റിലീസ് ഫെബ്രുവരി മൂന്നിന് പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രൊമോ സോങ് ആണ് റിലീസായിരിക്കുന്നത്‌. മലയാളിക്ക് പ്രിയപ്പെട്ട...