800 രൂപയും ചെലവും ദിവസക്കൂലി തരൂ. ഞങ്ങളോടിച്ചോളാം വണ്ടി, ഒരു പെന്‍ഷനും വേണ്ട, പറ്റുമോ? സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി പ്രൈവറ്റ് ബസ്സ് ഡ്രൈവറുടെ പോസ്റ്റ്

ഡ്യൂട്ടി സമയം പരിഷ്‌കരിച്ചതിന് പിന്നാലെ ഒരു വിഭാഗം ജീവനക്കാരുടെ പണിമുടക്ക്, കണ്‍സെഷന്‍ പാസ് വാങ്ങാന്‍ കുട്ടിക്കൊപ്പം പോയ പിതാവിനെ മര്‍ദിക്കല്‍ ,യാത്രക്കാരോട് മോശമായി പെരുമാറുന്ന കണ്ടക്ടര്‍,തുടങ്ങി കെ.എസ്.ആര്‍.ടി.സിയെ ചുറ്റിപ്പറ്റി നിരവധി വിവാദങ്ങളാണ് ദിവസേന പുറത്തുവരുന്നത്. ഈ സാഹചര്യത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റ് വൈറലായിരിക്കുകയാണ്. കെ.എസ്.ആര്‍.ടി.സി. എം.ഡിക്ക് എന്ന പേരിലാണ് കുറപ്പ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

പ്രിയപ്പെട്ട കെ.എസ്.ആര്‍.ടി.സി. എം.ഡി, 800 രൂപയും ചെലവും ദിവസക്കൂലി തരൂ. ഞങ്ങളോടിച്ചോളാം വണ്ടി. ഒരു പെന്‍ഷനും വേണ്ട, പറ്റുമോ? 5000 രൂപയ്ക്ക് മുകളില്‍ കളക്ഷന്‍ വന്നാല്‍ പിന്നീടുള്ള കളക്ഷന് 100 രൂപക്ക് അഞ്ച് രൂപ വെച്ച് ബത്തയും തന്നാല്‍ കളക്ഷന്‍ ഉണ്ടാക്കുന്നത് ഞങ്ങള് കാണിച്ചു തരാം. തൊഴിലില്ലാത്ത പതിനായിരക്കണക്കിന് ചെറുപ്പക്കാര്‍ പുറത്തു നില്‍ക്കുമ്പോഴാണ് ഈ പ്രസ്ഥാനത്തിന്റെ അസ്ഥിവാരം കടലെടുക്കുന്നത് നോക്കി അധികാരികള്‍ നെടുവീര്‍പ്പിടുന്നത്. ആദ്യം പണിയെടുക്കൂ, എന്നിട്ടാവാം അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം.. എന്ന് ഒരു പാവം പ്രൈവറ്റ് ബസ്സ് െ്രെഡവര്‍.

ഇതാണ് ഫെയ്‌സ്ബുക്കില്‍ ഒരു െ്രെപവറ്റ് ബസ് ഡ്രൈവര്‍ പങ്കുവെച്ച കുറിപ്പ്. ആയിരക്കണക്കിന് ആളുകളാണ് ഈ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. സേവ് കെ.എസ്.ആര്‍.ടി.സി. എന്ന ഹാഷ്ടാഗോടെയാണ് ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ജോലി സമയം 12 മണിക്കൂര്‍ ആക്കിയാണ് അടുത്തിടെ കെ.എസ്.ആര്‍.ടി.സി. ജീവനക്കാരെ ചൊടിപ്പിച്ചത്. ഇതിനുപിന്നാലെ ഒരു വിഭാഗം ജിവനക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നെങ്കിലും വൈകാതെ തന്നെ അത് പിന്‍വലിക്കുകയായിരുന്നു.

യാത്രക്കാരോട് മോശമായി പെരുമാറുന്ന കണ്ടക്ടര്‍മാര്‍, മറ്റുവാഹനങ്ങള്‍ ഓടിക്കുന്നവരെ ഭയപ്പെടുത്തി നിരത്തില്‍ അക്രമം കാട്ടുന്ന െ്രെഡവര്‍മാര്‍, രാഷ്ട്രീയ പിന്‍ബലത്തില്‍ യാത്രക്കാരോട് ധാര്‍ഷ്ട്യം കാണിക്കുന്നവര്‍, മേലുദ്യോഗസ്ഥരെ അംഗീകരിക്കാത്തവര്‍… ഇങ്ങനെ സ്ഥിരംപ്രശ്‌നക്കാരായ ആയിരത്തോളം ജീവനക്കാര്‍ കെ.എസ്.ആര്‍.ടി.സി.യിലുണ്ട്. ഇവരെ തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥയിലാണ് അധികൃതരെന്നും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

എല്ലാഡിപ്പോകളിലും സ്ഥിരം പ്രശ്‌നക്കാരുണ്ട്. നല്ലരീതിയില്‍ ഇടപെടുന്ന ഭൂരിപക്ഷം ജീവനക്കാര്‍ക്കും പേരുദോഷം ഉണ്ടാക്കുന്നത് ഇവരുടെ പ്രവൃത്തികളാണ്. 26,500 ജീവനക്കാരുള്ള സ്ഥാപനത്തില്‍ 3.5 ശതമാനത്തില്‍ താഴെയാണ് പ്രശ്‌നക്കാരെങ്കിലും ഒറ്റപ്പെട്ടസംഭവങ്ങള്‍ സ്ഥാപനത്തിന്റെ പ്രതിച്ഛായയെ ബാധിക്കുന്നുണ്ട്. പരിശീലനം നല്‍കി നല്ലവഴിക്ക് നടത്തുക, അല്ലെങ്കില്‍ അച്ചടക്കനടപടി സ്വീകരിക്കുക എന്നീ രണ്ടുമാര്‍ഗങ്ങളാണ് അധികൃതര്‍ക്ക് മുന്നിലുള്ളത്. പ്രശ്‌നക്കാരുടെ രാഷ്ട്രീയപശ്ചാത്തലം കടുത്ത അച്ചടക്കനടപടികള്‍ക്ക് തടസ്സമാകും.

Similar Articles

Comments

Advertismentspot_img

Most Popular