ആലുവ ബസ് സ്റ്റാന്‍ഡില്‍ MDMA-യുമായി രണ്ട് ബസ് കണ്ടക്ടര്‍മാര്‍ പിടിയില്‍

ആലുവ: സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ രണ്ട് ബസ് ജീവനക്കാരില്‍ നിന്ന് എം.ഡി.എം.എ മയക്കുമരുന്ന് പിടികൂടി. സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസില്‍ നിന്ന് 180 മില്ലിഗ്രാം എം.ഡി.എം.എ.യാണ് പിടികൂടിയത്.

ആലുവ പുളിഞ്ചുവട് സ്വദേശി നിയാസ്, ഏലൂര്‍ സ്വദേശി നിസാം എന്നിവരെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. ഇരുവരും കണ്ടക്ടര്‍മാരാണ്. ഇവര്‍ സ്വന്തം ഉപയോഗത്തിനായാണ് എം.ഡി.എം.എ. കൈവശംവെച്ചിരുന്നതെന്നാണ് വിവരം.

ആലുവ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഹാരിഷിന്റെ നേതൃത്വത്തിലാണ് ബസ് സ്റ്റാന്‍ഡില്‍ പരിശോധന നടത്തിയത്. എന്‍ഡിപിഎസ് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായാണ് പരിശോധന നടത്തിയതെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും എക്‌സൈസ് അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular