പെണ്‍കുട്ടിയെ കഞ്ചാവ് ഉപയോഗിക്കാന്‍ പ്രേരിപ്പിച്ച ​വ്‌ളോഗര്‍ അറസ്റ്റില്‍

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഞ്ചാവ് ഉപയോഗിക്കാന്‍ പ്രേരിപ്പിച്ച വേ്‌ളാഗര്‍ അറസ്റ്റില്‍. മട്ടാഞ്ചേരി സ്വദേശി പുത്തന്‍ പുരയ്ക്കല്‍ ഫ്രാന്‍സിസ് നെവിന്‍ അഗസ്റ്റിനെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഫ്രാന്‍സിസിന്റെ മട്ടാഞ്ചേരിയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ രണ്ട് ഗ്രാം കഞ്ചാവും എക്സൈസ് പിടിച്ചെടുത്തു. മട്ടാഞ്ചേരി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ വി.എസ് പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയത്.

കഴിഞ്ഞ ദിവസം ഇവര്‍ സംസാരിക്കുന്ന വിഡിയോ വൈറലായതോടെ എക്‌സൈസ് വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. അളവ് കഞ്ചാവ് കൈവശം ഇല്ലാത്തതിനാല്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടാനാകുമെങ്കിലും, സമൂഹമാധ്യമം വഴി ലഹരി ഉപയോഗിക്കാന്‍ ആഹ്വാനം ചെയ്തതിനാല്‍ കോടതിയില്‍ ഹാജരാക്കുമെന്നു മട്ടാഞ്ചേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വ്യക്തമാക്കി.

സഹകരണസംഘം ജീവനക്കാരിയെ പീഡിപ്പിച്ച കേസില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ അറസ്റ്റില്‍

Similar Articles

Comments

Advertismentspot_img

Most Popular