പീഡനക്കേസ്: സിവിക് ചന്ദ്രന്റെ അറസ്റ്റ് വെള്ളിയാഴ്ച വരെ തടഞ്ഞു

കോഴിക്കോട്: സാഹിത്യകാരന്‍ സിവിക് ചന്ദ്രന് രണ്ടാമത്തെ പീഡനക്കേസിലും താത്്ക്കാലിക ആശ്വാസം. അറസ്റ്റ് വെള്ളിയാഴ്ച വരെ കോഴിക്കോട് പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതി തടഞ്ഞു.

2020ല്‍ പീഡിപ്പിച്ചുവെന്ന് കാണിച്ച് യുവതി നല്‍കിയ പരാതിയില്‍ കൊയിലാണ്ടി പോലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ കേസിലാണ് കോടതിയുടെ ഇടപെടല്‍. സിവിക് ചന്ദ്രന്റെ മൂന്‍കൂര്‍ജ ജാമ്യാപേക്ഷയിലാണ് കോടതി നിര്‍ദേശം. പോലീസ് തടസ്സ ഹര്‍ജി നല്‍കിയിരുന്നില്ല. ഈ മാസം 5ന് വീണ്ടും ഹര്‍ജി പരിഗണിക്കുമ്പോള്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കും.

ആദ്യ കേസില്‍ കഴിഞ്ഞ ദിവസം കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. പട്ടിക ജാതി പട്ടിക വര്‍ഗ പീഡന വകുപ്പ് ഈ കേസില്‍ നിലനില്‍ക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വ്യവസ്ഥകളിലില്ലാതെയാണ് ജാമ്യം അനുവദിച്ചത്. ഇതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പരാതിക്കാരി പറയുന്നു.

ദിലീപിന്റെ ജാമ്യം റദ്ദാ ക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ

Similar Articles

Comments

Advertisment

Most Popular

വിജയ് സേതുപതിയും സൂരിയും ഒരുമിക്കുന്ന വെട്രിമാരൻ ചിത്രം “വിടുതലൈ” പാർട്ട് 1 റിലീസ് പ്രഖ്യാപിച്ചു

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വെട്രിമാരന്റെ കരിയറിലെ മെഗാ ബഡ്ജറ്റഡ് ചിത്രം 'വിടുതലൈ പാർട്ട് 1'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 31നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുക. ജയമോഹൻ രചിച്ച 'തുണൈവൻ' എന്ന...

ബേസിൽ ജോസഫ് ചിത്രം “കഠിന കഠോരമി അണ്ഡകടാഹം”പെരുന്നാളിന് തീയേറ്ററുകളിൽ

ജയ ജയ ജയ ഹേ എന്ന ചിത്രത്തിന് ശേഷം ബേസിൽ ജോസഫ് നായകനാകുന്ന കഠിന കഠോരമി അണ്ഡകടാഹം പെരുന്നാൾ റിലീസായി തിയേറ്ററുകളിലേക്കെത്തും. നവാഗതനായ മുഹാഷിൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബേസിൽ ജോസഫ്...

മദനോത്സവത്തിന്റെ മോഷൻ പോസ്റ്റർ റിലീസായി

സുരാജ് വെഞ്ഞാറമൂടും ബാബു ആന്റണിയും കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന മദനോത്സവം വിഷുവിന് തിയേറ്ററുകളിലേക്കെത്തുന്നു. രസകരമായ ഒരു മോഷൻ പോസ്റ്ററിലൂടെയാണ് ചിത്രത്തിന്റെ റിലീസ് അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരിക്കുന്നത്. സുധീഷ് ഗോപിനാഥിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം കുടുംബത്തോടൊപ്പം പ്രേക്ഷകർക്ക് തിയേറ്ററിൽ...