ഇത് സപ്ലൈകോ ഓണകിറ്റ് തട്ടിപ്പ് : സര്‍ക്കാറിനെയും ജനങ്ങളെയും പറ്റിച്ച് കോടികള്‍ കൊയ്യുന്നു

തിരുവനന്തപുരം : ഓണക്കിറ്റിനായി കുറഞ്ഞ തുകയ്ക്കു വിപണിയില്‍നിന്നു വിഭവങ്ങള്‍ സംഭരിക്കുന്ന സപ്ലൈകോ ഉയര്‍ന്ന വില കാണിച്ചു സര്‍ക്കാരിനെയും ജനങ്ങളെയും കബളിപ്പിക്കുന്നു. കിറ്റിലെ ഉപ്പ് കിലോയ്ക്ക് 7.79 രൂപയ്ക്കാണ് കരാറുകാരായ ഗുജറാത്തിലെ ശ്രീദുര്‍ഗാ ചെംഫുഡ് െ്രെപവറ്റ് ലിമിറ്റഡില്‍നിന്നു സപ്ലൈകോ വാങ്ങുന്നത്. ഈ ഉപ്പിനു സപ്ലൈകോ സര്‍ക്കാരില്‍നിന്നു വാങ്ങുന്നതാകട്ടെ 11 രൂപ!

കുടുംബശ്രീയില്‍നിന്ന് 27 രൂപയ്ക്കു വാങ്ങുന്ന 100 ഗ്രാം ശര്‍ക്കരവരട്ടി/ചിപ്‌സിനു സപ്ലൈകോ സര്‍ക്കാരില്‍നിന്നു വാങ്ങുന്നത് 35 രൂപയാണ്. ഒരു പാക്കറ്റില്‍ എട്ടു രൂപയുടെ വ്യത്യാസം!

കശുവണ്ടിപ്പരിപ്പ് 50 ഗ്രാം 41 രൂപ, മില്‍മയുടെ 50 മില്ലി നെയ്യ്35 രൂപ, ശബരിയുടെ 100 ഗ്രാം മുളകുപൊടി 26, രൂപ, ശബരി 100 ഗ്രാം മഞ്ഞള്‍പ്പൊടി 16 രൂപ, 20 ഗ്രാം ഏലയ്ക്ക 26 രൂപ, അരക്കിലോ ശബരി വെളിച്ചെണ്ണ 65 രൂപ, 100 ഗ്രാം ശബരി തേയില 32 രൂപ, അരക്കിലോ ഉണക്കലരി (പമ്പാ പച്ചരി) 24 രൂപ, ഒരു കിലോ പഞ്ചസാര 41 രൂപ, അരക്കിലോ ചെറുപയര്‍ 45 രൂപ, 250 ഗ്രാം തുവരപ്പരിപ്പ് 25 രൂപ, തുണി സഞ്ചി 12 രൂപ എന്നിങ്ങനെയാണ് സപ്ലൈകോ സര്‍ക്കാരില്‍ സമര്‍പ്പിച്ചിരിക്കുന്ന നിരക്ക്.

ഉപ്പിനും ശര്‍ക്കരവരട്ടിക്കും എന്ന പോലെ ഒട്ടുമിക്ക വിഭവങ്ങള്‍ക്കും കരാറുകാരനു നല്‍കുന്ന വിലയേക്കാള്‍ കൂടുതലാണ് സപ്ലൈകോ സര്‍ക്കാരില്‍നിന്ന് ഈടാക്കുന്നത്. ലോഡിങ്/കടത്തുകൂലി ഇനത്തില്‍ ഓരോ കിറ്റിനും മൂന്നു ശതമാനം (13 രൂപ) തുക വാങ്ങുന്നുണ്ട്. ഇതും ചേര്‍ത്താണ് ഒരു കിറ്റിന് 447 രൂപ സപ്ലൈകോ സര്‍ക്കാരില്‍നിന്ന് ഈടാക്കുന്നത്. 80 ലക്ഷത്തിനടുത്തു കിറ്റാണ് വിതരണം ചെയ്യുന്നത്.
പ്രണയ വിവാഹം; ഹണിമൂണ്‍ യാത്രയ്ക്കിടെ ഉണ്ടായ തര്‍ക്കത്തിനൊടുവില്‍ ഭാര്യയെ കുത്തിക്കൊന്ന് വെള്ളച്ചാട്ടത്തില്‍ തള്ളി

തുണി സഞ്ചി ഉള്‍പ്പെടെ 14 ഇനങ്ങള്‍ ഓണക്കിറ്റിലുണ്ടാകും. 434 രൂപയാണ് സാധനങ്ങളുടെ വില. ഓണക്കിറ്റിനായി 400 കോടി രൂപ സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്.
കടപ്പാട് മംഗളം

Similar Articles

Comments

Advertisment

Most Popular

ചിരിപ്പിക്കാൻ വീണ്ടും സുരാജ് വെഞ്ഞാറമൂട് : “മദനോത്സവം” ടീസർ റിലീസായി

ഈ വിഷുവിന് കുടുംബപ്രേക്ഷകർക്ക് തിയേറ്ററിൽ ഒത്തൊരുമിച്ചു ചിരിക്കാനും ആസ്വദിക്കാനും സാധിക്കുന്ന ചിത്രമായിരിക്കുമെന്നുറപ്പ് നൽകി മദനോത്സവത്തിന്റെ ടീസർ റിലീസായി. സുധീഷ് ഗോപിനാഥ് സംവിധാനം ആണ് ചിത്രത്തിന്റെ സംവിധാനം. ഇന്ന് റിലീസായ വളരെ രസകരമായ ടീസറിൽ...

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” തിയേറ്ററുകളിലേക്ക്

ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച്‌ ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണാ, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന"അടി" ഏപ്രിൽ 14ന് വിഷു റിലീസായി തിയേറ്ററുകളിലേക്കെത്തും.ചിത്രത്തിന്റെ രസകരമായ ഒരു ടീസറിലൂടെയാണ് ദുൽഖർ സൽമാൻ...

യുവ പ്രതിഭകളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന്. … രാം ചരണിന്റെ പിറന്നാൾ ആഘോഷം ഗംഭീരമാക്കി

തെലുഗു സൂപ്പർസ്റ്റാർ രാം ചരണിന്റെ പിറന്നാൾ ആഘോഷ പരിപാടി യുവ താരങ്ങളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന് ഗംഭീര വിജയമാക്കി. രാം ചരണിന്റെ സാമീപ്യത്തോട് കൂടി തന്നെ രാത്രിയിലെ ആഘോഷപരിപാടികൾ അതിഗംഭീരമായി...