ഭാര്യയുടെ വീട്ടിലെത്തിയ യുവാവ് വീട്ടുമുറ്റത്ത് തീകൊളുത്തി മരിച്ചു

വർക്കല: ഭാര്യയുടെ വീട്ടിലെത്തിയ യുവാവ് വീട്ടുമുറ്റത്ത് തീകൊളുത്തി മരിച്ചു. തിരുവനന്തപുരം കരമന കുഞ്ചാലുംമൂട് കാട്ടുവിളാകം വീട്ടിൽ മുഹമ്മദ് അലി(35) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി 7.30-ഓടെയായിരുന്നു സംഭവം. ഏഴു മണിയോടെയാണ് ഭാര്യ റെഫിനയുടെ വീടായ വർക്കല ഇലകമൺ കരവാരം ആർ.എസ്. മൻസിലിൽ ഭാര്യയെയും മകനെയും കാണാനായി മുഹമ്മദ് അലി എത്തിയത്. കൈയിൽ പെട്രോൾ നിറച്ച കുപ്പി കണ്ട് ഭയന്ന റെഫിനയുടെ പിതാവ് റഫീക്ക് വാതിൽ അടയ്ക്കുകയായിരുന്നു.

തുടർന്നാണ് ഇയാളെ ദേഹത്ത് തീകത്തുന്ന നിലയിൽ വീട്ടുമുറ്റത്ത് കണ്ടത്. ബഹളം കേട്ട് നാട്ടുകാരെത്തി മെഡിക്കൽ കോേളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

അഭിപ്രായവ്യത്യാസത്തെ തുടർന്ന് മുഹമ്മദ് അലിയും ഭാര്യയും കുറച്ചുനാളായി പിരിഞ്ഞു കഴിയുകയായിരുന്നു. മുമ്പും രണ്ടുപ്രാവശ്യം ഇയാൾ ഭാര്യയുടെ വീട്ടിൽ പെട്രോളുമായി എത്തി വധഭീഷണിയും ആത്മഹത്യാഭീഷണിയും മുഴക്കിയിരുന്നതായി റെഫിനയുടെ വീട്ടുകാർ പറയുന്നു. അയിരൂർ പോലീസ് അന്വേഷണം ആരംഭിച്ചു. െഫാറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി സാമ്പിളുകൾ ശേഖരിച്ചു. മുഹമ്മദ് മുസാഫിർ മകനാണ്.

Similar Articles

Comments

Advertismentspot_img

Most Popular