വിവാഹത്തിന് പിന്നാലെ നയൻസ് പ്രതിഫലം കൂട്ടി

Nayanthara remuneration raised
വിവാഹം കഴിഞ്ഞതിന് പിന്നാലെ തെന്നിന്ത്യൻ താരം #നയൻതാര പ്രതിഫലം ഉയർത്തിയതായി റിപ്പോർട്ട്. തുടർച്ചയായി ഇറങ്ങിയ നയൻതാര ചിത്രങ്ങളെല്ലാം ഹിറ്റായി മാറിയതാണ് പ്രതിഫലം ഉയർത്താൻ കാരണം.

#ഷാറുഖ് ഖാനൊപ്പം അഭിനയിച്ച #ജവാൻ എന്ന ചിത്രമാണ് നയൻതാരയുടെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ജവാനിൽ നയൻതാരയ്ക്ക് 7 കോടി രൂപയാണ് പ്രതിഫലമായി ലഭിച്ചതെന്ന് #തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അടുത്തതായി നായികാപ്രാധാന്യമുള്ള ഒരു ചിത്രത്തിലാണ് നയൻതാര അഭിനയിക്കുക. പത്ത് കോടി രൂപയാണ് താരം പ്രതിഫലമായി ചോദിച്ചതെന്നും ഇതിന് നിർമാതാക്കൾ സമ്മതം മൂളിയെന്നും റിപ്പോർട്ടുണ്ട്.

കഴിഞ്ഞ പത്ത് വർഷമായി #ദക്ഷിണേന്ത്യൻ താര ലോകം അടക്കി വാഴുന്ന, #ആരാധകർ ഏറെ സ്‌നേഹത്തോടെ #നയൻസ് എന്ന് വിളിക്കുന്ന നയൻതാര, വിവാഹ ശേഷമാണ് പ്രതിഫലം ഉയർത്തുന്നത്. ജൂൺ 9നാണ് നടി നയൻതാരയും സംവിധായകനും നിർമാതാവുമായ #വിഘ്‌നേഷ് ശിവനും വിവാഹിതരായത്.

#ചെന്നൈയ്ക്ക് സമീപം #മഹാബലിപുരത്തുള്ള റിസോർട്ടിലാണ് ഹൈന്ദവാചാരപ്രകാരമുള്ള ചടങ്ങുകൾ. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്തബന്ധുക്കളും #സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. മാധ്യമങ്ങൾക്കടക്കം ചടങ്ങ് നടക്കുന്നിടത്തേക്ക് പ്രവേശനമില്ലായിരുന്നു.

#nayanthara #ladysuperstar #ayantharamovie

Similar Articles

Comments

Advertismentspot_img

Most Popular