കനത്ത മഴ: രണ്ടു ജില്ലകളിലെ സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട്, കാസര്‍ഗോഡ് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയിലെ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ തിങ്കളാഴ്ച (11.7.2022) അവധി പ്രഖ്യാപിച്ചു. ഐസിഎസ്ഇ, സിബിഎസ്ഇ സ്‌കൂളുകള്‍, അങ്കണവാടികള്‍ എന്നിവയ്ക്കും അവധി ബാധകമാണ്.

കാസർകോട് ജില്ലയിൽ കനത്ത മഴ തുടരുകയും ജലാശയങ്ങൾ കരകവിഞ്ഞൊഴുകുകയും ചെയ്യുന്ന സാഹചര്യത്തിൽ നാളെ (ജൂലൈ 11 തിങ്കൾ ) ജില്ലയിലെ അങ്കണവാടികൾക്കും സ്ക്കൂളുകൾക്കും ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് അവധി പ്രഖ്യാപിച്ചു. കോളേജുകൾക്ക് അവധി ബാധകമല്ല.

Similar Articles

Comments

Advertismentspot_img

Most Popular