ഭക്തിഗാനം കേട്ടുകൊണ്ട് ലൈംഗിക ബന്ധം ആവശ്യപ്പെട്ടു, നിര്‍മാതാവിനെതിരെ ആരോപണവുമായി നടി ശിവ്യ പതാനി

അവസരങ്ങള്‍ക്ക് വേണ്ടി നിര്‍മാതാവ് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതായി നടി ശിവ്യ പതാനിയുടെ വെളിപ്പെടുത്തല്‍. ബാല് ശിവ് എന്ന സീരിയലിലെ പാര്‍വതിയായി അഭിനയിക്കുന്ന ശിവ്യ പതാനിയ മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. നിരവധി ടിവി ഷോകളിലൂടെയും പ്രശസ്തയാണ് ശിവ്യ.

ഹംസഫര്‍ എന്ന ഷോയുടെ സംപ്രേക്ഷണം മുടങ്ങിയതോടെ ശിവ്യയ്ക്ക് എട്ട് മാസത്തോളം ജോലിയില്ലായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയമായിരുന്നു ഇതെന്ന് ശിവ്യ പറയുന്നു. ഇതിനിടയിലാണ് മുംബൈയിലെ സാന്താക്രൂസില്‍ ഒരു ഓഡിഷന് വിളിക്കുന്നത്. വളരെ ചെറിയ മുറിയിലേക്ക് നിര്‍മാതാവെന്നു പറഞ്ഞയാള്‍ എന്നെ വിളിപ്പിച്ചു. വളരെ പോപ്പുലര്‍ ആയ ഒരു നടനുമായി പരസ്യം ചെയ്യണമെങ്കില്‍ വിട്ടു വീഴ്ച്ച ചെയ്യേണ്ടിവരുമെന്ന് പറഞ്ഞു.

എന്നാല്‍ ഇക്കാര്യം പറയുമ്പോള്‍ അയാള്‍ ലാപ്‌ടോപ്പില്‍ ഹനുമാന്‍ ചാലിസ ഇട്ടിരിക്കുകയായിരുന്നു. എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത രസകരമായ ഭാഗമാണ് ഇത്. എനിക്ക് ചിരിവന്നു.. ചിരിച്ചുകൊണ്ട് ഞാന്‍ അയാളോട് ചോദിച്ചു, നിങ്ങള്‍ക്ക് നാണമില്ലേ? നിങ്ങള്‍ ഭജന കേള്‍ക്കുന്നുണ്ടോ, നിങ്ങള്‍ എന്താണ് പറയുന്നത്? നിര്‍മ്മാതാവ് എന്ന് സ്വയം പരിചയപ്പെടുത്തിയയാള്‍ വ്യാജനാണെന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താരം അറിഞ്ഞത്. ഇന്‍ഡസ്ട്രിയിലെ സുഹൃത്തുക്കളോട് അയാളില്‍ നിന്ന് മാറി നില്‍ക്കാന്‍ ശിവ്യ ആവശ്യപ്പെട്ടു.

വിവാദസംഭാഷണത്തിൽ മാപ്പുപറഞ്ഞ് ഷാജിയും പൃഥ്വിയും

ഏക് റിഷ്ട പാര്‍ട്ണര്‍ഷിപ്പ്, യേ ഹേ ആഷിഖി, രാധാകൃഷ്ണ, ലാല്‍ ഇഷ്‌ക്, വിക്രം ബേതാല്‍, രാം സിയ കേ ലവ് കുഷ് എന്നിവയാണ് ശിവ്യയുടെ പ്രശസ്തമായ ടിവി ഷോകള്‍. 330,000 ഫോളോവേഴ്സ് ആണ് ശിവ്യയ്ക്ക് ഇന്‍സ്റ്റാഗ്രാമില്‍ ഉള്ളത്. ഫിദ എന്ന മ്യൂസിക് വീഡിയോയിലും ശിവ്യ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്

Similar Articles

Comments

Advertismentspot_img

Most Popular