ഇന്ത്യയിലേക്ക്‌ അഭയാര്‍ത്ഥി പ്രവാഹത്തിന്‌ സാധ്യതയെന്നു റിപ്പോര്‍ട്ട്‌, ആശങ്കയി​ല്ലെന്ന് വിദേശകാര്യമന്ത്രി

ചെന്നെ: അരാജകത്വത്തിലേക്ക്‌ വഴുതിവീണ ശ്രീലങ്കയില്‍ നിന്ന്‌ ഇന്ത്യയിലേക്ക്‌ അഭയാര്‍ത്ഥി പ്രവാഹത്തിനു സാധ്യതയെന്നു റിപ്പോര്‍ട്ട്‌. തമിഴ്‌നാട്‌ ക്യൂ ബ്രാഞ്ചാണ്‌ ഇക്കാര്യം റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌. വരും ദിവസങ്ങളില്‍ ശ്രീലങ്കയിലെ തലൈ മാന്നാറില്‍നിന്നും ധാരാളം അഭയാര്‍ഥികള്‍ എത്താനിടയുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌. തമിഴ്‌നാട്ടിലും കേരളത്തിലേക്കും ഇവര്‍ എത്തുമെന്നാണു കരുതുന്നത്‌. ഇതിന്റെ അടിസ്‌ഥാനത്തില്‍ രാമേശ്വരം, ധനുഷ്‌കോടി എന്നിവിടങ്ങളിലടക്കം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. മാര്‍ച്ചില്‍ ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധി ആരംഭിച്ചതിനു പിന്നാലെ ഇന്ത്യയിലേക്ക്‌ അഭയാര്‍ഥി പ്രവാഹമുണ്ടാകുമെന്നു സൂചനയുണ്ടായിരുന്നെങ്കിലും ഏതാനും പേര്‍ മാത്രമാണ്‌ എത്തിയത്‌.

എന്നാല്‍ ഇക്കാര്യത്തില്‍ ആശങ്കയില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ തിരുവനന്തപുരത്ത് പറഞ്ഞു. നമ്മള്‍ എക്കാലവും ശ്രീലങ്കയെ പിന്തുണയ്ക്കുന്നു, സഹായിക്കാൻ ശ്രമിക്കുകയും ചെയ്യും. തിരുവനന്തപുരത്ത് പറഞ്ഞു. ബിജെപി പ്രവര്‍ത്തകരുമായുള്ള സംവാദത്തിന് എത്തിയതായിരുന്നു വിദേശകാര്യമന്ത്രി.

തന്റെ ഓര്‍മ നഷ്ടമാകുന്നതാണ് ഏറ്റവും വലിയ ഭയമെന്ന് തമന്ന

Similar Articles

Comments

Advertismentspot_img

Most Popular