എ.കെ.ജി സെന്റര്‍ ആക്രമണത്തിനുപിന്നില്‍ ഇ.പി. ജയരാജന്റെ ചെറിയബുദ്ധിയാണെന്ന ആരോപണവുമായി കെ. സുധാകരന്‍

കണ്ണൂര്‍: സി.പി.എം. സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി. സെന്റര്‍ ആക്രമണത്തിന് പിന്നില്‍ ഇ.പി. ജയരാജന്റെ ചെറിയബുദ്ധിയാണെന്ന ആരോപണവുമായി കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍. ജയരാജനെ പ്രതിയാക്കിയാല്‍ ബോംബെറിഞ്ഞവരെ പിടികൂടാനാകും. സംഭവത്തിനു പിന്നില്‍ ജയരാജനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സംശയിക്കുന്നു. സി.പി.എമ്മിനുള്ളില്‍ ജയരാജനെതിരേ അമര്‍ഷമുണ്ട്. വിമാനത്തിനുള്ളില്‍ പ്രതിഷേധക്കാരെ ആക്രമിച്ച സംഭവത്തില്‍ ഇന്നല്ലെങ്കില്‍ നാളെ ജയരാജന്‍ പ്രതിയാകുമെന്നും സുധാകരന്‍ മാതൃഭൂമി ന്യൂസിനോടു പറഞ്ഞു.

അത് തകര്‍ത്തത് (എ.കെ.ജി. സെന്റര്‍ ആക്രമണം) ആരെന്ന് ഇ.പി. ജയരാജന് മാത്രം അറിയാം. അദ്ദേഹം പ്രതിയായാല്‍ അല്ലേ പ്രതികളെ പിടിക്കാനാവൂ. അദ്ദേഹത്തിന്റെ ആളെ പ്രതിയാക്കാന്‍ അദ്ദേഹം സമ്മതിക്കില്ല. മറ്റ് പ്രതികളെ പിടിക്കാന്‍ പോലീസുകാര്‍ക്ക് തെളിവില്ല. സത്യസന്ധമായി പറഞ്ഞാല്‍ ജയരാജന്റെ ക്രിയേഷനാണിത്. വിമാനത്തിലുണ്ടായ സംഭവത്തിന്റെ ഡിറ്റോയാണത്. ജയരാജന്‍ ഇപ്പോള്‍ ആ കേസില്‍ പ്രതിയല്ലെങ്കിലും ഇന്ന് അല്ലെങ്കില്‍ നാളെ അദ്ദേഹം ഒരു പ്രതിയാകും. ഒരു സംശയവും വേണ്ട. അദ്ദേഹത്തിന്റെ തലയില്‍ ഉണ്ട കൊണ്ടുനടന്ന കഥയറിയില്ലേ? എത്രവര്‍ഷമാണ് ആ ഉണ്ടയും കൊണ്ട് നടന്നത് പാവം. ഇപ്പോഴാണ് ആ ഉണ്ട പോയത്. ഇപ്പോള്‍ ആ ഉണ്ട ദ്രവിച്ചു പോയി, സുധാകരന്‍ പറഞ്ഞു.

വിവാഹ വാഗ്ദാനം നല്‍കി പീഡനം, യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

ജയരാജനാണ് എ.കെ.ജി. സെന്റര്‍ ആക്രമണത്തിന് പിന്നിലെന്ന് മുഖ്യമന്ത്രിയടക്കം വിശ്വസിക്കുന്നെന്നാണ് താന്‍ കരുതുന്നതെന്നും സുധാകരന്‍ പറഞ്ഞു. സി.പി.എമ്മിന് അകത്തുള്ള ഒരുപാട് നേതാക്കന്മാര്‍ പരസ്പരം സംസാരിക്കുന്നത് ആക്രമണം ജയരാജന്‍ ഉണ്ടാക്കിയത് എന്നുതന്നെയാണ്. ഞങ്ങള്‍ എ.കെ.ജി. മന്ദിരം ആക്രമിക്കാന്‍ പോകുന്നുണ്ടെങ്കില്‍, അക്രമിച്ചാല്‍ ആക്രമിച്ചതു പോലെയിരിക്കും, സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Similar Articles

Comments

Advertismentspot_img

Most Popular