പി.സി. ജോർജ്ജിനെതിരേ വീണ്ടും കേസെടുത്തു

തിരുവനന്തപുരം: വനിതാ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ പി.സി ജോര്‍ജിനെതിരേ പോലീസ് കേസെടുത്തു. മാധ്യമപ്രവര്‍ത്തകയുടെ പരാതിയിലാണ് കേസ്. സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിസി 509 വകുപ്പ് ചുമത്തി മ്യൂസിയം പോലീസാണ് കേസെടുത്തത്.

തന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പി.സി ജോര്‍ജ് പെരുമാറിയെന്നാണ് മാധ്യമപ്രവര്‍ത്തകയുടെ പരാതി. സോളാര്‍ കേസ് പ്രതി നല്‍കിയ ലൈംഗിക പീഡനക്കേസിന് പിന്നാലെയാണ് പി.സിക്കെതിരേ മ്യൂസിയം പോലീസ് മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തത്. മൂന്നു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പുതിയ കേസില്‍ പി.സി ജോര്‍ജിനെതിരേ ചുമത്തിയത്.

ജൂലായ് രണ്ടിന് പീഡനക്കേസില്‍ പിസി ജോര്‍ജ് അറസ്റ്റിലായ ശേഷം തൈക്കാട് ഗസ്റ്റ് ഹൗസില്‍ നിന്ന് പുറത്തുവന്ന് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് കേസിനാസ്പദമായ സംഭവം. പീഡനത്തിനിരയായ സ്ത്രീയുടെ പേര് പറയുന്നത് തെറ്റല്ലേ എന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് ‘എന്നാല്‍ നിങ്ങളുടെ പേര് പറയാം’ എന്ന് പി.സി പറഞ്ഞതാണ് വിവാദമായത്.

കൈരളി ടിവിയിലെ മാധ്യമപ്രവർത്തകയ്ക്കു നേരെയായിരുന്നു പി.സി ജോർജിന്‍റെ മോശം പെരുമാറ്റമുണ്ടായത്. സംഭവത്തില്‍ പിസി ജോര്‍ജ് നേരത്തെ പരസ്യമായി ഖേദം പ്രകടിപ്പിച്ചിരുന്നു.

ജന്മദിനത്തില്‍ പോലും ഉപദ്രവം; ഷഹനയെ നിരന്തരം ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular