പ്രതിമാസം 19 രൂപയുടെ പ്ലാൻ; ബിഎസ്എൻഎൽ റീചാർജ് വാർത്തയുടെ സത്യാവസ്ഥ…

ബിഎസ്എൻഎൽ പ്രതിമാസം 19 രൂപ വരുന്ന റിചാർജ് പ്ലാൻ അവതരിപ്പിച്ചുവെന്ന് വ്യാജ പ്രചാരണം. ദേശീയ മാധ്യമങ്ങളുൾപ്പെടെ നിരവധി പേരാണ് വോയ്‌സ് റേറ്റ് കട്ടർ എന്ന പ്ലാൻ 19 രൂപയ്ക്ക് ബിഎസ്എൻഎൽ അവതരിപ്പിച്ചുവെന്ന വാർത്ത നൽകിയത്. എന്നാൽ ഇത്തരമൊരു പ്ലാൻ തങ്ങൾ അവതരിപ്പിച്ചിട്ടില്ലെന്ന് ബിഎസ്എൻഎൽ അധികൃതർ വ്യക്തമാക്കി.

മുപ്പത് ദിവസത്തേക്ക് ഫോൺ നമ്പർ കട്ടാവാതെ സൂക്ഷിക്കാൻ ഉപഭോക്താവിന് 19 രൂപയ്ക്ക് റീചാർജ് ചെയ്താൽ മതിയെന്നും ഇത്തരത്തിൽ ഒരു വർഷത്തേക്ക് 228 രൂപയാണ് നൽകേണ്ടതെന്നുമാണ് പ്രചരിക്കുന്ന വാർത്തയിൽ പറയുന്നത്. എന്നാൽ വോയ്‌സ് റേറ്റ് കട്ടർ എന്ന പ്ലാൻ ഇല്ലെന്ന് അധികൃതർ വ്യക്തമാക്കി.

അടുത്ത മാസം മുതൽ 228 രൂപയുടെയും, 239 രൂപയുടെയും റീചാർജ് പ്ലാൻ ബിഎസ്എൻഎൽ അവതരിപ്പിക്കുന്നുണ്ട്. 228 രൂപയുടെ റീചാർജിൽ ലഭിക്കുന്നത് അൺലിമിറ്റഡ് കോളും, പ്രതിദിനം 2ജിബിയുടെ ഡേറ്റയുമാണ്. 2ജിബി പരിധി കഴിഞ്ഞാൽ 80കെബിപിഎസിന്റെ അൺലിബിമിറ്റഡ് ഡേറ്റയും ലഭിക്കും. 239 രൂപയുടെ പ്ലാൻ എടുക്കുന്ന ഉപഭോക്താക്കൾക്ക് മേൽ പറയുന്ന സേവനങ്ങൾക്കൊപ്പം 10 രൂപ മെയിൻ ബാലൻസിലും ലഭിക്കും.

ആൺകുട്ടികളെ അധ്യാപകൻ ലൈം​ഗികമായി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിച്ചു

#bsnl #telecomplan #prepaidplan #bsnloffer #entertainmetnnews #cinemanews #nationalnews #pathramonlineupdates #pathramupdates #worldnews #malayalamnews #todaysnews #todaysupdates #pathramonline #pathramnews #pathramonline_newsportal #latestnews #keralanews #trending #newsupdates #keralanews #nationalnews #internationalnews #keralaupdates #india #kerala

Similar Articles

Comments

Advertisment

Most Popular

ചിരിപ്പിക്കാൻ വീണ്ടും സുരാജ് വെഞ്ഞാറമൂട് : “മദനോത്സവം” ടീസർ റിലീസായി

ഈ വിഷുവിന് കുടുംബപ്രേക്ഷകർക്ക് തിയേറ്ററിൽ ഒത്തൊരുമിച്ചു ചിരിക്കാനും ആസ്വദിക്കാനും സാധിക്കുന്ന ചിത്രമായിരിക്കുമെന്നുറപ്പ് നൽകി മദനോത്സവത്തിന്റെ ടീസർ റിലീസായി. സുധീഷ് ഗോപിനാഥ് സംവിധാനം ആണ് ചിത്രത്തിന്റെ സംവിധാനം. ഇന്ന് റിലീസായ വളരെ രസകരമായ ടീസറിൽ...

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” തിയേറ്ററുകളിലേക്ക്

ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച്‌ ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണാ, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന"അടി" ഏപ്രിൽ 14ന് വിഷു റിലീസായി തിയേറ്ററുകളിലേക്കെത്തും.ചിത്രത്തിന്റെ രസകരമായ ഒരു ടീസറിലൂടെയാണ് ദുൽഖർ സൽമാൻ...

യുവ പ്രതിഭകളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന്. … രാം ചരണിന്റെ പിറന്നാൾ ആഘോഷം ഗംഭീരമാക്കി

തെലുഗു സൂപ്പർസ്റ്റാർ രാം ചരണിന്റെ പിറന്നാൾ ആഘോഷ പരിപാടി യുവ താരങ്ങളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന് ഗംഭീര വിജയമാക്കി. രാം ചരണിന്റെ സാമീപ്യത്തോട് കൂടി തന്നെ രാത്രിയിലെ ആഘോഷപരിപാടികൾ അതിഗംഭീരമായി...