ആൺകുട്ടികളെ അധ്യാപകൻ ലൈം​ഗികമായി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിച്ചു

ആൺകുട്ടികളുടെ ലൈം​ഗിക ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ ഹവായിലെ അധ്യാപകനെ ചോദ്യം ചെയ്തപ്പോൾ പുറം ലോകമറിഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങൾ. 13 വയസ്സുകാരനെ ഉൾപ്പടെ പല തവണ ലൈംഗികമായി പീഡിപ്പിച്ചതായി ഇയാൾ അന്വേഷണ ഉദ്യോ​ഗസ്ഥരോട് വെളിപ്പെടുത്തി. 33 കാരനായ ആൽഡൻ ബുനാ​ഗിനെ ജൂൺ 15ന് പടിഞ്ഞാറൻ യുണൈറ്റഡ് സ്റ്റേറ്റ്സിലുള്ള പേൾ സിറ്റി ഹൈസ്‌കൂളിൽ (പിസിഎച്ച്എസ്) വെച്ചാണ് ഹോണോലുലു ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) ഉദ്യോ​ഗസ്ഥർ പിടികൂടിയത്.

2019 നവംബർ മുതൽ 2021 ഒക്‌ടോബർ വരെ ടെലിഗ്രാം വഴി കുട്ടികളുടെ ലൈം​ഗിക ദൃശ്യങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഫിലാഡൽഫിയയിലുള്ള സ്വകാര്യ സ്‌കൂളിലെ മറ്റൊരും അധ്യാപകനെ സമാന സ്വഭാവമുള്ള മറ്റൊരു കേസിൽ അറസ്റ്റ് ചെയ്തപ്പോഴാണ് ആൽഡൻ ബുനാ​ഗിനെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിക്കുന്നത്.

ഫിലാഡൽഫിയയിലെ ടീച്ചറും ബുനാഗും തമ്മിൽ ടെലിഗ്രാമിലൂടെ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പങ്കുവെച്ചിരുന്നതായി എഫ്ബിഐ ഉദ്യോ​ഗസ്ഥർക്ക് മനസിലായി. അങ്ങനെയാണ് ബുനാഗിലേക്ക് അന്വേഷണമെത്തുന്നത്. രണ്ട് അധ്യാപകരും 2018 മാർച്ച് 31 മുതൽ 2021 ഒക്ടോബർ 1 വരെ ചിത്രങ്ങളും വീഡിയോകളും അടങ്ങിയ 3,392 സന്ദേശങ്ങൾ കൈമാറിയതായി റിപ്പോർട്ടുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഫിലാഡൽഫിയയിലെ അധ്യാപകനെ അറസ്റ്റ് ചെയ്തത്.

13 വയസ്സുള്ള ആൺകുട്ടിയുമായി താൻ നിരവധി തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നതായി ബുനാഗ് സമ്മതിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഇയാൾ കുട്ടിയെ ലൈം​ഗികമായി ഉപയോ​ഗിച്ചത്. സ്‌കൂളിലെ ഉച്ചഭക്ഷണ ഇടവേളയിൽ ബുനാഗ് ആൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ഇത് മൊബൈലിൽ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയുമായിരുന്നു. പ്രായപൂർത്തിയാകാത്ത മറ്റ് കുട്ടികളുമായുള്ള ലൈം​ഗിക ദൃശ്യങ്ങളും ഇയാൾ സമൂഹ മാധ്യമങ്ങളിലൂടെ പലർക്കും പങ്കുവെച്ചിട്ടുണ്ട്. ബുനാഗിന് ആൺകുട്ടികളുമായി പ്രത്യേക അടുപ്പമുണ്ടായിരുന്നുവെന്ന് സ്കൂളിലെ മറ്റ് വിദ്യാർത്ഥികൾ പറയുന്നു.

” പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് വലിയ കുറ്റകൃത്യമാണ്. അത് ഒരു അധ്യാപകനാവുമ്പോൾ അതിന്റെ ​ഗൗരവം വർദ്ധിക്കുന്നു.” ഹവായ് ഡിസ്ട്രിക്റ്റിന്റെ യു.എസ് അറ്റോർണി ക്ലെയർ ഇ. കോണേഴ്സ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ആർത്തവ ഉല്‍പ്പന്നങ്ങള്‍…

Similar Articles

Comments

Advertisment

Most Popular

ഇന്ത്യയിലെ മികച്ച ആദ്യ പത്ത് സ്ത്രീസൗഹൃദ തൊഴിലിടങ്ങളില്‍ ഇടംനേടി ഫെഡറല്‍ ബാങ്ക്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും മികച്ച ആദ്യ പത്ത് സ്ത്രീ സൗഹൃദ തൊഴിലിടങ്ങളിലൊന്നായി ഫെഡറല്‍ ബാങ്ക്. ഗ്രേറ്റ് പ്ലേസ് റ്റു വര്‍ക്ക് തയാറാക്കിയ ഏറ്റവും പുതിയ പട്ടികയിലാണ് ഈ നേട്ടം. ബഹുരാഷ്ട്ര കമ്പനികള്‍ക്കൊപ്പം ആദ്യ...

എയര്‍ടെല്ലിന് 50 മില്ല്യണ്‍ 5ജി ഉപഭോക്താക്കള്‍

തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാവായ ഭാരതി എയര്‍ടെല്ലിന്റെ (എയര്‍ടെല്‍) എയര്‍ടെല്‍ 5ജി പ്ലസിന് 50 ലക്ഷം യൂണീക്ക് 5ജി ഉപഭോക്താക്കള്‍ തികഞ്ഞുവെന്ന് കമ്പനി അധികൃതര്‍ സെപ്തംബര്‍ 30-ന് അറിയിച്ചു. എയര്‍ടെല്‍...

വിഷ്ണു മഞ്ചുവിന്റെ ഡ്രീം പ്രോജക്ട് ‘കണ്ണപ്പ’; പ്രഭാസും മോഹൻലാലും

വിഷ്ണു മഞ്ചുവിന്റെ പാൻ ഇന്ത്യൻ ചിത്രം 'കണ്ണപ്പ' ഷൂട്ടിങ്ങ് തുടങ്ങുന്നതിന് മുൻപ് തന്നെ വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്. സിനിമ മേഖലയെയും ആരാധകരെയും ഒരുപോലെ ആവേഷത്തിലാഴ്ത്തുകയാണ് ചിത്രം. ചിത്രത്തിൽ പ്രഭാസ് ഭാഗമാകുന്നു എന്ന വാർത്ത...