പിരിയഡ്‌സ് ട്രാക്കര്‍’ ; സ്ത്രീകള്‍ക്ക് പ്രയോജനകരമായ പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ് ആപ്പ്

ഉപഭോക്താക്കള്‍ക്ക് ഏറെ പ്രയോജനകരമായ ഫീച്ചേര്‍സ് അവതരിപ്പിച്ച് ഉപഭോക്താളെ കൂ
ടെ നിര്‍ത്തിന്ന ആപ്പാണ് വാട്‌സ് ആപ്പ്. ദൈനംദിന ആവശ്യങ്ങള്‍ക്ക് സഹായകമാവുന്ന പുതിയ സൗകര്യങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ വാട്‌സാപ്പ്. പുറത്തുനിന്നുള്ള സേവനങ്ങള്‍ക്ക് അതിനുള്ള അവസരം ഒരുക്കുകയാണ് കമ്പനി. സര്‍ക്കാരിന്റെ ഡിജിലോക്കറിലെ രേഖകള്‍ വാട്‌സാപ്പിലൂടെ ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം അതിലൊന്നാണ്.

ഇപ്പോഴിതാ സ്ത്രീകള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന ഒരു സൗകര്യം വാട്‌സാപ്പില്‍ എത്തിയിരിക്കുകയാണ്. പിരിയഡ്‌സ് ട്രാക്കര്‍. സിറോണ ഹൈജീന്‍ െ്രെപവറ്റ് ലിമിറ്റഡുമായി ചേര്‍ന്നാണ് ആര്‍ത്തവ സമയം കണക്കാക്കാന്‍ സഹായിക്കുന്ന പുതിയ ഫീച്ചര്‍ വാട്‌സാപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ ചെയ്യേണ്ടത് ഇത്രമാത്രമാണ്.

+919718866644 എന്ന നമ്പറില്‍ Hi വാട്‌സാപ്പ് മെസേജ് അയച്ചാല്‍ മതി. അപ്പോള്‍ ചാറ്റ് ബോട്ടില്‍ എന്താണ് വേണ്ടത് എന്ന് ചോദിക്കും. അതിന് Track my Periods, Costomer Support എന്നീ രണ്ട് ഓപ്ഷനുകളുണ്ടാവും. അതില്‍ Track my Periosds തിരഞ്ഞെടുക്കുക. അപ്പോള്‍ എന്താണ് നിങ്ങളുടെ ലക്ഷ്യം എന്ന് ചോദിക്കും ഇതിന് Track Period, Conceive, Avoid Pregnency എന്നീ മൂന്ന് ഓപ്ഷനുകളുണ്ടാവും.

ആര്‍ത്തവ സമയം പിന്തുടരുന്നതിനാണ് സേവനം ഉപയോഗിക്കുന്നതെങ്കില്‍ ട്രാക്ക് പിരിയഡ് തിരഞ്ഞെടുക്കാം. ഗര്‍ഭം ധരിക്കാനുള്ള ശ്രമത്തിലാണ് അതിന് അനുയോജ്യമായ സമയം അറിയാന്‍ ട്രൈയിങ് റ്റു കണ്‍സീവ്, ഗര്‍ഭധാരണത്തിന് സാധ്യതയില്ലാത്ത സമയം അറിയാന്‍ അവോയിഡ് പ്രെഗ്‌നന്‍സി എന്നീ ഓപ്ഷനുകള്‍ തിരഞ്ഞെടുക്കുക.

മരണം അഭിനയിച്ചുകൊണ്ടിരിക്കേ നടൻ ഖാലിദ് അന്തരിച്ചു

തുടര്‍ന്ന് നിങ്ങളുടെ തൊട്ടുമുമ്പുള്ള ആര്‍ത്തവ തീയ്യതിയും മറ്റ് വിവരങ്ങളും നല്‍കണം. ഇവ കൃത്യമായി നല്‍കിയാലെ ചാറ്റ്‌ബോട്ട് കൃത്യമായ തീയ്യതികള്‍ നല്‍കുകയുള്ളൂ. ഈ നല്‍കുന്ന വിവരങ്ങള്‍ എഡിറ്റ് ചെയ്യാന്‍ സാധിക്കും.

വാട്‌സാപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിച്ച ചാറ്റ്‌ബോട്ട് ആണിത്. സിറോണ ഹൈജീനിന് സ്വന്തം ആപ്ലിക്കേഷനുമുണ്ട്. ആര്‍ത്തവവുമായി ബന്ധപ്പെട്ട ആരോഗ്യം, ശുചിത്വം എന്നിവയില്‍ അധിഷ്ടിതമായ സേവനങ്ങളാണ് ഈ ആപ്പിലുള്ളത്.

Similar Articles

Comments

Advertisment

Most Popular

13 വയസുകാരി പ്രസവിച്ച സംഭവം; 16 വയസ്സുകാരനായ സഹോദരന്‍ അറസ്റ്റില്‍

പാലക്കാട് മണ്ണാര്‍ക്കാട് 13 വയസുകാരി പ്രസവിച്ച സംഭവത്തില്‍ സഹോദരന്‍ അറസ്റ്റില്‍. 16 വയസുള്ള സഹോദരനാണ് 13 കാരിയെ പീഡിപ്പിച്ചത്. പ്രതിയെ ജുവനൈല്‍ ഹോമില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയത്. സിനിമാ...

പി.സിക്കെതിരായ കേസ്:ചുമത്തിയിട്ടുള്ളത് ജാമ്യമില്ലാ വകുപ്പുകള്‍, പീഡനം ഫെബ്രുവരി പത്തിനെന്ന് FIR;

തിരുവനന്തപുരം: പീഡനക്കേസില്‍ പി.സി ജോര്‍ജിനെ മ്യൂസിയം പോലീസ് അറസ്റ്റുചെയ്തത് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി. സര്‍ക്കാരിനെതിരായ ഗുഢാലോചന നടത്തിയെന്ന കേസില്‍ ജോര്‍ജിനെ ചോദ്യം ചെയ്യാനായി തൈക്കാട് ഗസ്റ്റ്ഹൗസിലേക്ക് വിളിച്ചു വരുത്തിയതിന് പിന്നാലെയായിരുന്നു പീഡനക്കേസിലെ അറസ്റ്റ്....

പീഡന പരാതിയിൽ പി.സി ജോർജ് അറസ്റ്റിൽ

പീഡന പരാതിയിൽ ജനപക്ഷം നേതാവ് പി.സി ജോർജ് അറസ്റ്റിൽ. സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ രഹസ്യമൊഴിയിൽ മ്യൂസിയം പൊലീസാണ് മുൻ എംഎൽഎയെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വച്ച് ലൈംഗിക താൽപര്യത്തോടെ...